• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അണലിയുടെ വിഷം കോവിഡ് വൈറസിനെ പ്രതിരോധിക്കുമോ? നിർണായക പഠന റിപ്പോര്‍ട്ട്

അണലിയുടെ വിഷം കോവിഡ് വൈറസിനെ പ്രതിരോധിക്കുമോ? നിർണായക പഠന റിപ്പോര്‍ട്ട്

ഒരു പ്രത്യേകയിനം പാമ്പിന്റെ വിഷത്തിലുള്ള കണികകള്‍, കുരങ്ങ് കോശങ്ങളിലെ കൊറോണ വൈറസ് പുനരുല്‍പാദനത്തെ തടയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്

Credits: Reuters

Credits: Reuters

  • Share this:
പ്രതീക്ഷനിര്‍ഭരമായ ഒരു വാര്‍ത്തയാണ് ബ്രസീലില്‍ നിന്ന് എത്തുന്നത്. ഒരു പ്രത്യേകയിനം പാമ്പിന്റെ വിഷത്തിലുള്ള കണികകള്‍, കുരങ്ങ് കോശങ്ങളിലെ കൊറോണ വൈറസ് പുനരുല്‍പാദനത്തെ തടയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് 19 ന് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മരുന്നിലേക്കുള്ള ആദ്യപടിയായിട്ടാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്.

സയന്‍സ് ജേണലായ മോളിക്യൂള്‍സില്‍ ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ജറാറക്യുസു പിറ്റ് വൈപ്പര്‍ എന്നയിനം പാമ്പിന്റെ (അണലി) വിഷത്തില്‍ നിന്ന് ഉത്പാദിപ്പിച്ച കണികകള്‍, കുരങ്ങ് കോശങ്ങളില്‍ പെരുകാനുള്ള കൊറോണ വൈറസിന്റെ കഴിവ് 75% തടയുന്നുവെന്ന് കണ്ടെത്തി എന്നാണ്. “പാമ്പിന്‍ വിഷത്തിന്റെ ഈ ഘടകത്തിന് വൈറസില്‍ നിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീനെ തടയാന്‍ കഴിഞ്ഞു,” സാവോ പോളോ സര്‍വകലാശാലയിലെ പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ റാഫേല്‍ ഗൈഡോ പറയുന്നു.

ഈ കണികകള്‍ ഒരു പെപ്‌റ്റൈഡ് അഥവാ അമിനോ ആസിഡുകളുടെ ശൃംഖലയാണ്. ഇതിന് മറ്റ് കോശങ്ങളെ ഉപദ്രവിക്കാതെ വൈറസിന്റെ പുനരുല്‍പാദനത്തിന് അത്യന്താപേക്ഷിതമായ PLPro എന്ന കൊറോണ വൈറസിന്റെ എന്‍സൈമുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഈ പെപ്‌റ്റൈഡ് ലബോറട്ടറിയില്‍ സമന്വയിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ആ പാമ്പുകളെ പിടിക്കുകയോ വളര്‍ത്തുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ഗൈഡോ അഭിമുഖത്തില്‍ പറഞ്ഞു.

“ആളുകള്‍ മുഴുവന്‍ ഇനി ജറാറക്യുസുനെ വേട്ടയാടാന്‍ ബ്രസീലില്‍ കറങ്ങിനടക്കുമോയെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു. ലോകത്തെ രക്ഷിക്കുമെന്നാണ് അവര്‍ കരുതുന്നത്. പക്ഷെ അത് ശരിയല്ല. കൊറോണ വൈറസിനെ സുഖപ്പെടുത്താന്‍ ആ വിഷം മാത്രം പോരാ,” സാവോപോളോയിലെ ബ്യൂട്ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോളജിക്കല്‍ ശേഖരം നടത്തുന്ന ഹെര്‍പെറ്റോളജിസ്റ്റ് ഗ്യൂസെപ്പെ പ്യൂര്‍ട്ടോ പറഞ്ഞു.

കണികകളുടെ വിവിധ ഡോസുകളുടെ കാര്യക്ഷമതയും, കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയാന്‍ കഴിയുമോ എന്നും ഗവേഷകര്‍ അടുത്തതായി പരിശോധിക്കുമെന്ന് സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ (യുനെസ്പ്) പ്രസ്താവനയില്‍ പറയുന്നു. ഈ ഗവേഷണത്തില്‍ യുനെസ്പും ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യകോശങ്ങളിലെ ഇത് ഉടനെ തന്നെ പരീക്ഷിക്കാനാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

തെക്കേ അമേരിക്കന്‍ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ജറാറക്യുസു, പിറ്റ് വൈപ്പര്‍ സ്പീഷീസിലാണ് ഉള്‍പ്പെടുന്നത്. ബ്രസീലിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് ജറാറക്യുസു. ആറ് അടി (2 മീറ്റര്‍) വരെ നീളമുള്ള ഈ പാമ്പ്, തീരദേശ അറ്റ്‌ലാന്റിക് വനങ്ങളിലും ബൊളീവിയ, പരാഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഉള്‍വനങ്ങളിലും, പരാനയിലെ പൈന്‍ കാടുകളിലും, താഴ്ന്ന ചതുപ്പു പ്രദേശങ്ങളിലും, നദീതീരങ്ങളിലുമാണ് ഇവ വസിക്കുന്നത്.

കടുത്ത വിഷമുള്ള ഇനമായ ജറാറക്യുസുവിനെ വളരെ അപകടകാരിയായ പാമ്പായിട്ടാണ് കണക്കാക്കുന്നത്. 2.5 സെന്റിമീറ്ററുള്ള വലിയ വിഷപ്പല്ലിലൂടെ ഒറ്റകടിക്ക് തന്നെ മാരകമായ അളവില്‍ വിഷം ഉള്ളില്‍ എത്തിക്കാന്‍ ശേഷിയുണ്ട്. കരുത്തുറ്റ ശരീരവും, തലയും, വളരെ ആക്രമണാത്മക സ്വഭാവവും ഇവയുടെ പ്രത്യേകതകളാണ്. ശരീരത്തിന്റെയും ഉടലിന്റെയും നിറം വ്യത്യാസമുണ്ട്. തവിട്ട് അല്ലെങ്കില്‍ മഞ്ഞ ഏതാണ്ട് കറുപ്പ് നിറത്തിലാണ് ഇവയെ കാണപ്പെടുന്നത്.
Published by:Jayesh Krishnan
First published: