നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഇരുപത്തിയൊന്നാമത്തെ ആൾ വിവാഹത്തിന് എത്തിയാൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്; രണ്ടു വർഷം തടവും

  ഇരുപത്തിയൊന്നാമത്തെ ആൾ വിവാഹത്തിന് എത്തിയാൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്; രണ്ടു വർഷം തടവും

  പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുത്താൽ, നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

  Marriage

  Marriage

  • Share this:
   പത്തനംതിട്ട: വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ സംബന്ധിച്ച കോവിഡ് മാർഗ രേഖ നടപ്പാക്കുന്നത് ശക്തമാക്കി പൊലീസ്. മാർഗ രേഖ ലംഘനത്തിനു കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. മെയ് എട്ട്, ഒമ്പത് തീയതികളിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവരുടെ എണ്ണം പരിധിയിൽ കൂടുതലായതിന്‍റെ പേരിൽ പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം നാലു കേസുകൾ പത്തനംതിട്ട ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്തു. 20 പേർക്കാണ് ഇപ്പോൾ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം.

   വിവാഹ പരിപാടികളിൽ ഇരുപത്തിയൊന്നാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസ് എടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. വരൻ, വധു, മാതാപിതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.

   Also Read- മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

   ഇത്തരത്തിൽ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുത്താൽ, നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ വിവാഹ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പത്തനംതിട്ട, കോന്നി, ഇലവുംതിട്ട, കോയിപ്രം പൊലീസ് പരിധികളിലാണ് നിലവിൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

   അതേസമയം കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.


    യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂര്‍ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂര്‍ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസര്‍ഗോഡ് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   Published by:Anuraj GR
   First published:
   )}