COVID 19| കമൽനാഥിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് ബാധിതനായ ജേണലിസ്റ്റിനെതിരെ കേസ്

മാർച്ച് 20ന് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കമൽനാഥിന്റെ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകൻ പങ്കെടുത്തത്.

News18 Malayalam | news18-malayalam
Updated: March 28, 2020, 10:29 AM IST
COVID 19| കമൽനാഥിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് ബാധിതനായ ജേണലിസ്റ്റിനെതിരെ കേസ്
Kamal-Nath
  • Share this:
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് ബാധിതനായ മാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മാർച്ച് 20ന് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കമൽനാഥിന്റെ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തൻ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിലാണ് മാധ്യമപ്രവർത്തകനും മകൾക്കും കോവിഡ് ഫലം പോസിറ്റീവായത്.

ഭോപ്പിലിലെ ശ്യാംല ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ ഉത്തരവ് ലംഘിച്ചു, ജീവന് അപായം സംഭവിക്കുന്ന രോഗം വ്യാപിപ്പിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]

മാധ്യമപ്രവർത്തകന്റെ പിജി വിദ്യാർഥിയായ മകൾ മാർച്ച് 18നാണ് ലണ്ടനിൽ നിന്ന് ഭോപ്പാലിലേക്ക് മടങ്ങിയെത്തിയത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയണമായിരുന്നു അധികൃതർ പെൺകുട്ടിയോട് നിർദേശിച്ചത്. എന്നാൽ മകൾ മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞ് നടന്ന കമൽനാഥിന്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ പങ്കെടുത്തു.

മധ്യപ്രദേശിൽ ഇതുവരെ 33 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 16 ഉം ഇൻഡോറിലാണ്. എട്ടുപേർ ജബൽപൂരിലും. ഭോപ്പാലിലെയും ഉജ്ജെയിനിലെയും മൂന്നുപേർക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 28, 2020, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading