നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 8360 പേര്‍ക്കെതിരെ കേസ്; 1364 പേര്‍ അറസ്റ്റില്‍

    Covid 19 | സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 8360 പേര്‍ക്കെതിരെ കേസ്; 1364 പേര്‍ അറസ്റ്റില്‍

    മാസ്‌ക് ധരിക്കാത്ത 11869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8360 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ സംഭവങ്ങളിലായി 1364 പേരാണ് ഇന്ന് അറസ്റ്റിലായത്. 2709 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 87 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

      ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

      തിരുവനന്തപുരം സിറ്റി - 501, 42, 109
      തിരുവനന്തപുരം റൂറല്‍ - 4114, 234, 353
      കൊല്ലം സിറ്റി - 1515, 109, 18
      കൊല്ലം റൂറല്‍ - 977, 54, 62
      പത്തനംതിട്ട - 64, 54, 137
      ആലപ്പുഴ- 44, 22, 124
      കോട്ടയം - 210, 195, 179
      ഇടുക്കി - 65, 16, 4
      എറണാകുളം സിറ്റി - 107, 35, 22
      എറണാകുളം റൂറല്‍ - 115, 31, 135
      തൃശൂര്‍ സിറ്റി - 24, 24, 103
      തൃശൂര്‍ റൂറല്‍ - 48, 50, 269
      പാലക്കാട് - 111, 114, 17
      മലപ്പുറം - 138, 134, 213
      കോഴിക്കോട് സിറ്റി - 27, 0, 10
      കോഴിക്കോട് റൂറല്‍ - 71, 80, 7
      വയനാട് - 59, 0, 124
      കണ്ണൂര്‍ സിറ്റി - 51, 51, 204
      കണ്ണൂര്‍ റൂറല്‍ - 40, 40, 365
      കാസര്‍ഗോഡ് - 79, 79, 254

      Also Read- സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും

      അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,45,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
      Published by:Jayesh Krishnan
      First published:
      )}