Covid 19 | സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 9180 പേര്‍ക്കെതിരെ കേസ്; 2100 പേര്‍ അറസ്റ്റില്‍

മാസ്‌ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. 2100 പേരാണ് ഇന്ന് അറസ്റ്റിലായത്. 4524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 134 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

    തിരുവനന്തപുരം സിറ്റി - 536, 67, 374
    തിരുവനന്തപുരം റൂറല്‍ - 4926, 334, 523
    കൊല്ലം സിറ്റി - 1832, 165, 24
    കൊല്ലം റൂറല്‍ - 96, 96, 176
    പത്തനംതിട്ട - 102, 101, 156
    ആലപ്പുഴ - 52, 19, 184
    കോട്ടയം - 235, 217, 391
    ഇടുക്കി - 119, 33, 55
    എറണാകുളം സിറ്റി - 135, 60, 28
    എറണാകുളം റൂറല്‍ - 182, 53, 270
    തൃശൂര്‍ സിറ്റി - 103, 111, 135
    തൃശൂര്‍ റൂറല്‍ - 89, 94, 304
    പാലക്കാട് - 150, 161, 366
    മലപ്പുറം - 167, 164, 354
    കോഴിക്കോട് സിറ്റി - 33, 33, 21
    കോഴിക്കോട് റൂറല്‍ - 131, 157, 7
    വയനാട് - 66, 0, 174
    കണ്ണൂര്‍ സിറ്റി - 67, 67, 300
    കണ്ണൂര്‍ റൂറല്‍ - 70, 70, 364
    കാസര്‍ഗോഡ് - 89, 98, 318

    അതേസമയം സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1031, കൊല്ലം 1091, പത്തനംതിട്ട 455, ആലപ്പുഴ 635, കോട്ടയം 999, ഇടുക്കി 290, എറണാകുളം 1477, തൃശൂര്‍ 2022, പാലക്കാട് 1129, മലപ്പുറം 2244, കോഴിക്കോട് 1687, വയനാട് 304, കണ്ണൂര്‍ 741, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,07,102 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published:
    )}