നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക; രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം

  കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക; രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം

  കേരളത്തിലെ 11 ജില്ലകളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

  Representational photo.

  Representational photo.

  • Share this:
   ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്രം. രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ കവറേജ് ഉണ്ട്. 54 ശതമാനം ആളുകള്‍ക്ക് ആദ്യം ഡോസ് വാക്‌സിന്‍ ലഭിച്ചു. 23 ശതമാനം ആളുകള്‍ക്കാണ് രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചത്.

   കേരളത്തിലെ 11 ജില്ലകളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

   സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി.

   Also Read-Covid 19 | ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍; ശബരിമലയിൽ 15000 പേർക്ക് പ്രവേശനം നൽകും

   കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്ആര്‍(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആര്‍ റിപ്പോര്‍ട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.

   മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 80 ശതമാനത്തില്‍ അധികവും ഡെല്‍റ്റ വകഭേദമാണെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. വീടുകളില്‍ കോവിഡ് പകരുന്ന സ്ഥിതിവിശേഷം കേരളത്തില്‍ വളരെ കൂടുതലാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു. ഇതുകൊണ്ടുതന്നെ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു.

   മെയ്, ജൂണ്‍ മാസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളില്‍ 30 ശതമാനം വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 72 മണിക്കൂറിനകം സംഭവിച്ചതാണെന്ന സ്ഥിതിവിശേഷവും കേന്ദ്രസംഘം ചൂണ്ടിക്കാണിക്കുന്നു.

   കഴിഞ്ഞദിവസം കേരളത്തില്‍ 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 861, കൊല്ലം 1365, പത്തനംതിട്ട 510, ആലപ്പുഴ 1291, കോട്ടയം 863, ഇടുക്കി 352, എറണാകുളം 2196, തൃശൂര്‍ 2694, പാലക്കാട് 1480, മലപ്പുറം 2762, കോഴിക്കോട് 2472, വയനാട് 480, കണ്ണൂര്‍ 970, കാസര്‍ഗോഡ് 197 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,96,184 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Jayesh Krishnan
   First published:
   )}