News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 24, 2021, 2:59 PM IST
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക.
Also Read-
Explainer| ഹൃദയം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാൻ നിങ്ങൾ എത്രമാത്രം വ്യായാമം ചെയ്യണം?കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കേസുകളുടെ വർധനവിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വ്യാപന ശൃംഖല തകര്‍ക്കുന്നതിനുള്ള നടപടികള്‍ക്കായി സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും. കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനങ്ങള്‍ നടത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദര്‍ശിക്കുന്നതിനുള്ള സമയം അനുവദിച്ച് നല്‍കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Also Read-
സഹോദരി വിഷം കലർത്തിയതറിയാതെ ഐസ്ക്രീം കഴിച്ചു; ചികിത്സയിലിരുന്ന യുവതിയും മരിച്ചു
ദിവസേനയുള്ള കണക്കുകളിൽ വർധന കാണിക്കുന്ന കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ ആർ ടി- പി സി ആര് ടെസ്റ്റിന്റെ അനുപാതം കുറവാണെന്നും കേസുകള്‍ വർധിക്കുന്നതായും ചൂണ്ടിക്കാട്ടി ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. ആർ ടി - പി സി ആര് ടെസ്റ്റുകള്‍ വർധിപ്പിക്കാനും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളില്‍ രണ്ട് തരത്തിലുള്ള പരിശോധനകള്‍ നടത്താനും ആവശ്യപ്പെട്ടു.
Also Read-
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽച്ചാടി, വലയൊതുക്കി, ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആർ ടി -പി സി ആര് പരിശോധന നിര്‍ബന്ധമായും നടത്തണം. പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗ്രത കാണിക്കണമെന്നും കത്തില്‍ വ്യക്തമാക്കി. രാജ്യത്തെ നിലവിലുള്ള സജീവ കേസുകളില്‍ 75 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read-
ആറ് കാലും രണ്ട് വാലുമായി ജനനം; ശാസ്ത്ര ലോകത്തിന് അത്ഭുമായി സ്കിപ്പി എന്ന പട്ടിക്കുഞ്ഞ്
ബുധനാഴ്ചവരെ രാജ്യത്താകെ 1,10,30,176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,57,567 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,07,26,702 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.25 ശതമാനമാണ്. മരണ നിരക്ക് 1.42 ശതമാനവും. രാജ്യത്ത് 1,46,907 രോഗികളാണ് ഇപ്പോഴുള്ളത്.
Published by:
Rajesh V
First published:
February 24, 2021, 2:59 PM IST