നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം;സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

  വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം;സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

  വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് കേന്ദ്രസമിതി അന്വേഷണം നടത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് 19 നെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെതുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളാണ് 68കാരന്റെ മരണത്തിനിടയാക്കിയതെന്ന് വാക്‌സിന്റെ ഗുരുതരപാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതി സ്ഥിരീകരിച്ചത്. വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലമായ അനാഫെലാക്‌സിസ് ആണ് മരണം.

   ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാക്‌സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളിലൊന്നാണ് അനഫെലാക്‌സിസ് (Anaphylaxix) . കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് കേന്ദ്രസമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഒരാളുടെ മരണകാരണം അനഫെലാക്‌സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

   Also Read-Explained: കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവ‍ർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുമോ? രോഗമുക്തരായവർ സുരക്ഷിതരാണോ?

   ഏതെങ്കിലും വാസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് അനഫെലാക്‌സിസ്. 2021 മാര്‍ച്ച് എട്ടിനാണ് 68 കാരന്‍ വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍ അധികം വൈകാതെ അനാഫെലാക്‌സിസിനെ തുടര്‍ന്ന് ഈ വ്യക്തി മരിച്ചു. എന്നാല്‍ വാക്‌സിനേഷന്‍ മൂലമുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഏക മരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്‌ഐ(Adverse Events Following Immunisatio) കമ്മിറ്റി അധ്യക്ഷന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

   വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് കേന്ദ്രസമിതി അന്വേഷണം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം വാക്‌സിന്‍ സ്വീകരണവുമായി ബന്ധമില്ല. മറ്റ് ഏഴുപേരുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നല്‍ മൂന്ന് കേസുകള്‍ വര്‍ഗീകരിക്കാനാവാത്തതാണെന്നും സമിതി വ്യക്തമാക്കി. തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ സ്ഥിരീകരണത്തില്‍ എത്താന്‍ സാധിക്കൂവെന്ന് കേന്ദ്രസമിതി വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}