നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ് സാഹചര്യത്തില്‍ വരുന്ന ഉത്സവകാലത്ത് വലിയ ഒത്തുചേരലുകള്‍ അനുവദിക്കരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

    കോവിഡ് സാഹചര്യത്തില്‍ വരുന്ന ഉത്സവകാലത്ത് വലിയ ഒത്തുചേരലുകള്‍ അനുവദിക്കരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

    ആളുകള്‍ ഒത്തികൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനായി മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ വരുന്ന ഉത്സവകാലത്ത് വലിയ ഒത്തുചേരലുകള്‍ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആളുകള്‍ ഒത്തികൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനായി മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചില ജില്ലകളില്‍ സജീവ കേസുകള്‍ വര്‍ധിക്കുന്നതും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കജനകമായി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.

      രോഗ വ്യാപനം തടയനാനായി പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

      ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്തിയാല്‍ ദേശീയ തലത്തില്‍ കോവിഡ് വ്യാപന സഹചര്യം നിയന്ത്രണ വിധേയമാകുമെന്ന് സംസ്ഥാനങ്ങള്‍ അയച്ച കത്തില്‍ പറയുന്നു. ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

      അതേസമയം കോവിഡ് വാക്‌സിനേഷനില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്ന് രാത്രി ഏഴ് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 93.08 ലക്ഷം വാക്‌സിനേഷനുകളാണ് രാജ്യത്ത് നല്‍കിയത്.

      Also Read-സംസ്ഥാനത്ത് കൊറോണ വൈറസ് ആന്റിബോഡി സാനിധ്യം എത്രത്തോളം? കേരളം സ്വന്തം നിലക്ക് സെറോ സർവെ നടത്തും

      സുപ്രധാന നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കും വിജയകരമാക്കുന്നവര്‍ക്കും അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

      ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നത്. 25 ലക്ഷത്തിലധികമാണ് ഉത്തര്‍പ്രദേശിലെ ഇന്നത്തെ വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ കണക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇതോടെ ഇന്ത്യ എത്തിയിരിക്കുന്നത്.

      Also Read-ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത കോവിഡ് രോഗികളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

      ജുലൈ 21 ന് ചൈനയാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയത്. 20.8 ദശലക്ഷമായിരുന്നു അന്ന് ചൈനയില്‍ നല്‍കിയ വാക്‌സിനേഷന്‍.

      ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ 15 കോടി ഡോസ് വാക്‌സിന്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം വിതരണം ചെയ്തു കഴിഞ്ഞു. ജുലൈയില്‍ 13.45 കോടിയും ജൂണില്‍ 11.97 കോടി ഡോസ് വാക്‌സിനുമാണ് രാജ്യത്ത് നല്‍കിയത്.
      Published by:Jayesh Krishnan
      First published:
      )}