നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണം; കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

  Covid 19 | കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണം; കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

  പരിശോധനകളും വാക്‌സിനേഷനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

  Covid 19

  Covid 19

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്ര സര്‍ക്കാര്‍. പരിശോധനകളും വാക്‌സിനേഷനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കേരളത്തിന് പുറമേ അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗലാന്‍ഡ്, ഒഡീഷ, ത്രിപുര, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്.

   കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-Covid 19 | Lambda variant | ഡെൽറ്റയേക്കാൾ അതിമാരകമായ ലാംഡ വകഭേദം; കോവിഡ് ഭീതി വിട്ടൊഴിയാതെ ലോകം

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര്‍ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര്‍ 653, കാസര്‍ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   Also Read-കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

   അതേസമയം 30 രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ലാംഡ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മാരകമായിരിക്കുമെന്ന് മുന്നറിയിപ്പ്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്യുന്ന വകഭേദമായി ലാംഡയെ വിശേഷിപ്പിച്ചിരുന്നു. പെറുവിലാണ് ലാംഡ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് എന്ന പ്രത്യേകത പെറുവിലുണ്ടെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

   പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (PAHO) റിപ്പോര്‍ട്ട് പ്രകാരം മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ കണ്ടെത്തിയ സാമ്പിളുകളില്‍ 82 ശതമാനവും ലാംഡ വകഭേദം ആണെന്നും മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഇതേ കാലയളവില്‍ 31 ശതമാനം സാമ്പിളുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
   Published by:Jayesh Krishnan
   First published:
   )}