HOME » NEWS » Corona » CENTRAL GOVERNMENT OBJECTED TO THE LABELLING OF THE B 1 617 COVID VARIANT AS1 AN INDIAN VARIANT

Covid 19 | ബി.1.167 കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ വേരിയന്റ് എന്ന പദം കൊറോണ വൈറസിന്റെ ബി.1.167 വേരിയന്റുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ 32 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

News18 Malayalam | news18-malayalam
Updated: May 12, 2021, 3:14 PM IST
Covid 19 | ബി.1.167 കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍
IANS: (പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: ബി.1.167 കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലേബല്‍ ചെയ്യുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ലോകാരോഗ്യ സംഘടന ബി1.167 കോവിഡ് വകഭേദം ആഗോള ആശങ്കപ്പെടേണ്ട വകഭേദമായി തിരിച്ചിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ വേരിയന്റ് എന്ന പദം കൊറോണ വൈറസിന്റെ ബി.1.167 വേരിയന്റുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ 32 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 ബി.1.167 വേരിയന്റ് 44 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.

ബി.1.617-നെ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരണം സാധാരണ വൈറസിനേക്കാള്‍ വേഗത്തില്‍ പകരുന്നതോ മാരകമായതോ വാക്‌സിന്‍ പരിരക്ഷകള്‍ മറികടക്കുന്നതോ ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തല്‍

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 3,55,338 പേര്‍ ഡിസ്ചാര്‍ജ് ആയി. ഇതോടെ ആകെ ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍

മഹാരാഷ്ട്ര- 40,956
കര്‍ണാടക-39,510
കേരളം- 37,290
തമിഴ്‌നാട്-29,272
ഉത്തര്‍പ്രദേശ്-20,445

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 3.48 ലക്ഷം കേസുകളില്‍ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കര്‍ണാടകയില്‍ ഇന്നലെ 480 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
Published by: Jayesh Krishnan
First published: May 12, 2021, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories