മുംബൈ: പിഎം കെയേഴ്സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്റര്‍ മൂലം കോവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്റര്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ് എന്നീ ആശുപത്രിയികളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഔറംഗബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് തകരാറുള്ള വെന്റിലേറ്ററുകള്‍ പരിശോധിച്ചെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് വിഷയം പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി.
ഔറംഗബാദിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന് ഏപ്രിലില്‍ 150 വെന്റിലേറ്ററുകള്‍ പിഎം കെയേഴ്സ് വഴി നല്കിയ വിഷയമാണ് കോടതി പരിഗണിച്ചത്. രാജ്കോട്ട് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനിയായിരുന്നു വെന്റിലേറ്ററുകള്‍ വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത 150 വെന്റിലേറ്ററുകളില്‍ 113 എണ്ണം തകരാറുള്ളതും ശിയായ രീതിയില്‍ പ്രവര്ത്തിക്കാത്തതുമാണെന്നുമാണ് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ തകരാറിലായ വെന്റിലേറ്ററുകള്‍ നന്നാക്കിയിട്ടും വീണ്ടും തകരാറിലാവുന്നത് തുടരുന്നുവെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതേസമയം കോവിഡ് കോവിഡ് ബാധിച്ച കുട്ടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെന്ന് വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി റാം മോഹന്‍ മിശ്ര അറിയിച്ചു.
കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് ഐസലേഷന്‍ സൗകര്യം ഒരുക്കണമെന്നും ചൈല്‍ഡ് സൈക്കോളജിസ്റ്റുമാരുടെയോ കൗണ്‍സിലര്‍മാരുടെയോ സംഘത്തെ കുട്ടികളുമായി സംവദിക്കാന്‍ സൗകര്യമൊരുക്കണമെന്നും സംസ്ഥാനങ്ങളോട് മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
കോവിഡ് മൂലം ദുരിതത്തിലായ കുട്ടികളുടെ വിവരങ്ങള്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടത്തെയോ ജില്ലാ ശിശു സംരക്ഷണ യുണീറ്റീനെയോ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.