നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കാൻ കേന്ദ്ര അനുമതി

  COVID 19 | പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കാൻ കേന്ദ്ര അനുമതി

  ഈ മരുന്ന് കഴിച്ചാലും വൈറസ് ബാധയെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ലെന്നും കേന്ദ്രം തന്നെ വ്യക്തമാക്കുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത് വാങ്ങി കഴിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

  coronavirus

  coronavirus

  • Share this:
   തിരുവനന്തപുരം: കോവിഡ് 19നെതിരെ പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കാൻ കേന്ദ്രാനുമതി. രോഗം പിടിപെടാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്. ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കി.

   രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിലും, എന്നാൽ വൈറസ് പകരാൻ കൂടുതൽ സാധ്യതയുള്ളവർക്കുമാണ് പ്രതിരോധമായി ഹൈഡ്രോക്സി ക്ളോറിക്വിൻ ഉപയോഗിക്കാൻ അനുവാദം നൽകിയത്.
   BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

   ഐസിഎംആർ കർമസമിതിയുടെ ശുപാർശയെ തുടർന്നാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. എന്നാൽ ഈ മരുന്ന് കഴിച്ചാലും വൈറസ് ബാധയെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ലെന്നും കേന്ദ്രം തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിരോധ ശേഷി ഉയർത്തുന്നതിനൊപ്പം പാർശ്വഫലങ്ങൾ കുറവാണ് എന്നതും ക്ലോറിക്വിൻ നിർദ്ദേശിക്കാൻ കാരണം.

   മലേറിയയ്ക്ക് അടക്കം ഉപയോഗിച്ചിരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറിക്വിൻ. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ മരുന്ന് ഉപയോഗിക്കാം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത് വാങ്ങി കഴിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Naseeba TC
   First published: