HOME » NEWS » Corona » CENTRAL TEAM SATISFIED OVER THE COVID RELATED ACTIVITIES OF THE STATE MM TV

Covid 19 | കോവിഡ്: കേരളത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്രസംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി

News18 Malayalam | news18-malayalam
Updated: July 8, 2021, 1:48 PM IST
Covid 19 | കോവിഡ്: കേരളത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി എത്തിയ കേന്ദ്ര സംഘം സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്രസംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രാവിലെ ആരോഗ്യമന്ത്രിയുമായി ഓൺലൈൻ കൂടിക്കാഴ്ചയാണ് നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളിലും, വാക്സിനേഷനും കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ജൂലൈ മാസത്തേയ്ക്ക് 90 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനം വാക്സിനേഷൻ വേഗത്തിൽ നടത്തുകയാണ്. കൂടുതൽ വാക്സിനേഷൻ നടത്താൻ സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യവും ജീവനക്കാരുമുണ്ട്. അതിനാലാണ് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനം രണ്ടാം തരംഗത്തിൽ തുടരുകയാണ്. വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിൽ അതീവ ജാഗ്രത വേണം. വീടുകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത കാട്ടിയില്ലങ്കിൽ വീണ്ടും ഗുരുതര സാഹചര്യമുണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

മരണത്തിൻ്റെ മാനദണ്ഡങ്ങൾ മാറ്റം വരുത്തിയാൽ അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ രണ്ട് ദിവസം കൂടി വൈകും. ജില്ലകളിൽ കൂടുതൽ സമയം ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു.



കോവിഡ് മരണത്തിൽ മാനദണ്ഡങ്ങൾ മാറ്റിയാൽ അറിയിക്കണമെന്നും കേന്ദ്രത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡം പാലിക്കണം എന്ന് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ടി.പി.ആർ. അഞ്ച് ശതമാനത്തിന് താഴെ എത്തിക്കണം എന്നും നിർദേശമുണ്ട്.

കഴിഞ്ഞ ദിവസം ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകൾ കുറയ്ക്കാൻ കൃത്യമായ മാനദണ്ഡം പാലിക്കണന്നും, TPR നിരക്ക് കൂടുതൽ ഉള്ളയിടങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എല്ലാ ജില്ലകളിലും TPR അഞ്ച് ശതമാനത്തിന് താഴെ എത്തിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. രോഗതീവ്രത കുറയാത്തത് കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറി വിപി ജോയ്ക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 34, കാസര്‍ഗോഡ് 12, പത്തനംതിട്ട, തൃശൂര്‍, വയനാട് 5 വീതം, എറണാകുളം 4, കൊല്ലം 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,751 പേര്‍ രോഗമുക്തി നേടി.
Published by: user_57
First published: July 8, 2021, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories