ഇന്റർഫേസ് /വാർത്ത /Corona / Covid 19 | 'കൂടുതൽ ആരോഗ്യസംവിധാനങ്ങൾക്കായി പണം കരുതണം' സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

Covid 19 | 'കൂടുതൽ ആരോഗ്യസംവിധാനങ്ങൾക്കായി പണം കരുതണം' സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

Covid 19

Covid 19

Covid 19 | മികച്ച നിലവാരത്തിലുള്ള വെന്‍റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, മാസ്ക്കുകൾ എന്നിവ കൂടുതലായി ആശുപത്രികളിലേക്കായി എത്തിക്കേണ്ടിവരുമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.

  • Share this:

ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശങ്ങൾ നൽകി കേന്ദ്രസർക്കാർ. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ സജജ്ജമാക്കുന്നതിനായി പ്രത്യേകമായി ഫണ്ട് കരുതണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ആശുപത്രികളും ക്ലിനിക്കൽ ലാബുകളും പണിയുന്നതിന് പണം കരുതിയിരിക്കണം. ഇതുകൂടാതെ കൂടുതൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനും സജ്ജമായിരിക്കണം.

ഇപ്പോഴുള്ള ആശുപത്രികളിലും ഐസൊലേഷൻ വാർഡുകളിലും കൂടുതൽ സൌകര്യങ്ങൾ ഒരുക്കേണ്ടതായി വരും. ഇതെല്ലാം കണക്കിലെടുത്ത് പ്രത്യേക ഫണ്ട് കരുതിയിരിക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

മികച്ച നിലവാരത്തിലുള്ള വെന്‍റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, മാസ്ക്കുകൾ എന്നിവ കൂടുതലായി ആശുപത്രികളിലേക്കായി എത്തിക്കേണ്ടിവരുമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.

BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക ആശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത് തയ്യാറാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇതൂകൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതായും നിർമല സീതാരാമൻ പറഞ്ഞു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

ഇന്ത്യയിൽ ഇതുവരെ 500 ഓളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ അപ്‌ഡേറ്റ് ചെയ്ത കണക്കനുസരിച്ച് 492 കേസുകളാണ്. ഇതിൽ 41 പേർ വിദേശ പൌരൻമാരാണ്. ഇതുവരെ രാജ്യത്ത് 10 പേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ബീഹാർ, കർണാടക, ദില്ലി, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇതുവരെ 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

First published:

Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19