നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വാക്‌സിന്‍ പഴാക്കുന്നത് പരിഹരിക്കുന്നതിനായി 18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കും; കേന്ദ്ര സര്‍ക്കാര്‍

  വാക്‌സിന്‍ പഴാക്കുന്നത് പരിഹരിക്കുന്നതിനായി 18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കും; കേന്ദ്ര സര്‍ക്കാര്‍

  സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും വാക്‌സിന്‍ വിതരണം നടക്കുക

  covid vaccine

  covid vaccine

  • Share this:
   ന്യൂഡല്‍ഹി: വാക്‌സിന്‍ പാഴാക്കല്‍ ഒഴിവാക്കുന്നതിനായി 18-44 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിനേഷനായി കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും വാക്‌സിന്‍ വിതരണം നടക്കുക. അതേസമയം ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.

   ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ വാക്‌സിനേഷനായി എത്താതിരിക്കുന്നതുമൂലം വാക്‌സിന്‍ ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കനായാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

   Also Read-ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി

   അതേസമയം സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി വാക്‌സിന്‍ വിതരണം നടത്താനുള്ള തീരുമാനം വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് വലിയ തോതില്‍ കുറച്ചിരുന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

   അതേസമയം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ കുട്ടികളില്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും. ഈ വര്‍ഷം മൂന്നാം പാഗത്തില്‍ ഇതിനു ലൈസന്‍സ് കിട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ല പറഞ്ഞു.

   ഹൈദരാബാദില്‍ നടന്ന ഫിക്കി (FICCI) ലേഡീസ് ഓര്‍ഗനൈസേഷന്റെ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ഡോ. റേച്ചസ് പറഞ്ഞു. ഈ വര്‍ഷം 700 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമുിടുന്നത്.

   Also Read-Covid 19 Vaccine | രാജ്യത്ത് 21.80 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയെന്ന് കേന്ദ്രസർക്കാർ

   ''കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ വികസിപ്പിച്ചത്. 1500 കോടി രൂപയുടെ വാക്സിന് കോന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലേക്കും കര്‍ണാടകയിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്' ഡോ. റെച്ചസ് പറഞ്ഞു.

   അതേസമയം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലൊ നാലാം പാദത്തിലൊ അത് ലഭിക്കും. അന്താരഷ്ട്ര യാത്രകളില്‍ വാക്സിന്‍ വലിയ പങ്കു വഹിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ കോവാക്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}