ഇന്റർഫേസ് /വാർത്ത /Corona / Covid 19 | സിനിമ-ടിവി ചിത്രീകരണങ്ങൾ പുനഃരാരംഭിക്കാൻ അനുമതി; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

Covid 19 | സിനിമ-ടിവി ചിത്രീകരണങ്ങൾ പുനഃരാരംഭിക്കാൻ അനുമതി; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

Film shooting

Film shooting

ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും മാസ്ക് ധരിക്കേണ്ടിവരും.

  • Share this:

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ -എസ്ഒപി) കേന്ദ്രസർക്കാർ പുറത്തിറക്കി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 മഹാമാരി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഈ എസ്ഒപി ഉപയോഗിച്ച് സിനിമകളുടെയും ടിവി സീരിയലുകളുടെയും ചിത്രീകരണം ആരംഭിക്കാമെന്ന് എസ്‌ഒ‌പിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ജാവദേക്കർ പറഞ്ഞു, ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും മാസ്ക് ധരിക്കേണ്ടിവരും. ഇതുകൂടാതെ ഷൂട്ടിങ് സെറ്റിൽ എല്ലാവരും നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

തെര്‍മല്‍ സ്ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. ഇവിട്ട് ലൊക്കേഷൻ അണുമുക്തമാക്കണം. സാമുഹിക അകലം ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇന്ന് മന്ത്രി പുറത്തുവിട്ട എസ്ഒപിയിലുള്ളത്.

You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]

സർക്കാർ നടപടി റിലീസ് സിനിമകളുടെയും ടിവി സീരിയലുകളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാൻ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് പ്രകാശ് ജാവദേക്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. നോവെൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് സിനിമ-സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയത്.

First published:

Tags: Covid 19, Covid-19 Pandemic Covid 19 India, Shooting of Films, Shooting of Films and TV Serials, TV Serials, Union Minister Prakash Javadekar