ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് ഉത്തരവിറക്കിയത്. കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന 75 ജില്ലകൾ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം.
BEST PERFORMING STORIES:സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര: വെന്റിലേറ്ററുകൾ നിർമ്മിക്കും; രോഗിപരിചരണത്തിനായി റിസോർട്ടുകൾ വിട്ടു നല്‍കും [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച 9 പേര് അറസ്റ്റില്‍ [NEWS]കേരളത്തിൽ 7 ജില്ലകൾ അടച്ചിടണമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്നത്തെ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് സൂചന നൽകിയിരുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
കേരള ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നടപ്പാക്കാൻ തയ്യാറാകാതിരുന്നതാണ് നിലപാട് കർക്കശമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.