നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതിൽ മാറ്റം വരുത്തും; എല്ലാ ദിവസവും രാത്രി 12-നു മുൻപ് വിജ്ഞാപനം

    കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതിൽ മാറ്റം വരുത്തും; എല്ലാ ദിവസവും രാത്രി 12-നു മുൻപ് വിജ്ഞാപനം

    ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിങ്ങനെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കാം.

    News18

    News18

    • Share this:
      തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് കേസുകളെ അടിസ്ഥാനമാക്കി കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും രാത്രി 12-നു മുൻപ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തിലും കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ്തലത്തിലുമാകും കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിക്കുക. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിങ്ങനെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കാം.
      TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി[NEWS]Athirappilly | 'എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും, ഇതാണ് എന്റെയൊരു അവസ്ഥ'; ക്ഷേത്രം തുറന്നതിൽ മുഖ്യമന്ത്രി [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
      ഒരു വാര്‍ഡിലെ ഒരു വ്യക്തി ലോക്കല്‍ കോണ്ടാക്ട് മൂലം കോവിഡ് രോഗിയായാല്‍, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ കോവിഡ് പോസിറ്റീവായാല്‍, ഒരു വാര്‍ഡില്‍ പത്തില്‍ കൂടുതല്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍, ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര്‍ സെക്കന്ററി കോണ്ടാക്ട് മൂലം നിരീക്ഷണത്തിലായാല്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുക്ക് സബ് വാര്‍ഡ്, ചന്ത, ഹാര്‍ബര്‍, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിവ കണ്ടെത്തിയാകും കണ്ടെയ്ന്‍മെന്റ് സോണാക്കുന്നത്. ഏഴ് ദിവസത്തേക്കാകും ഈ പ്രഖ്യാപനം.

      പ്രഖ്യാപനം നീട്ടണോ എന്ന കാര്യം ജില്ലാ കളക്ടറുടെ ശുപ്രാര്‍ശ പ്രകാരം തീരുമാനിക്കും. വാര്‍ഡുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്ഥാപനമാകും. കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകളുടെ എണ്ണം 50 ശതമാനത്തില്‍ താഴെ ആയാല്‍ റെഡ് കോഡ് ഒഴിവാക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന സാഹചര്യത്തില്‍ വീടും നിശ്ചിത ചുറ്റളവിലുള്ള മറ്റുവീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

      First published:
      )}