ഛത്തിസ്ഗഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിനു മുഴുവൻ കനത്ത ഭീഷണിയാണ് കൊറോണയെന്ന വൈറസും കോവിഡ് രോഗവും. എന്നാൽ, ഛത്തിസ്ഗഡിൽ നിന്നുള്ള ദമ്പതികൾക്ക് കൊറോണയും കോവിഡും അവരുടെ ജീവന്റെ തുടിപ്പാണ്.
കാരണം, ലോക്ക് ഡൗൺ കാലത്ത് തങ്ങൾക്ക് ജനിച്ച ഇരട്ടക്കുട്ടികൾക്ക് അവർ കൊറോണ, കോവിഡ് എന്നിങ്ങനെയാണ് പേര് നൽകിയത്. ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് റായ്പുരിലെ ദമ്പതികൾക്ക് കഴിഞ്ഞദിവസം ജനിച്ചത്. ഡോ ബി ആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു പ്രസവം.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]ലോക്ക് ഡൗൺ കാലത്ത് അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളെയും ഓർമിക്കുന്നതിനു വേണ്ടിയാണ് ഈ പേരുകൾ നൽകിയതെന്ന് ദമ്പതികൾ പറഞ്ഞു. റായ്പുരിലെ സർക്കാർ ആശുപത്രിയിൽ മാർച്ച് 26 - 27 രാത്രിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അതേസമയം, തീരുമാനം പിന്നീട് മാറ്റുമെന്നും കുട്ടികൾക്ക് വേറെ പേര് നൽകുമെന്നും ദമ്പതികൾ പറഞ്ഞു.
"ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹീതരാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. മാർച്ച് 27ന് പുലർച്ചെയാണ്
അവർ പിറന്നത്യ മകന് കോവിഡ് എന്നും മകൾക്ക് കൊറോണ എന്നുമാണ് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്" - ഇരട്ടക്കുട്ടികളുടെ അമ്മ പ്രീതി വർമ പിടിഐയോട് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടതിനു ശേഷമാണ് പ്രസവം നടന്നത്. അതുകൊണ്ടു തന്നെ ഈ ദിവസം ഓർമിക്കപ്പെടുന്നത് ആകണമെന്ന് താനും ഭർത്താവും തീരുമാനിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണെങ്കിലും കൂടുതൽ വൃത്തിയായിരിക്കാൻ അത് നമ്മളെ പഠിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങൾ ഈ പേരുകളെക്കുറിച്ച് ഓർത്തത്. ആശുപത്രി സ്റ്റാഫും ഇപ്പോൾ കുഞ്ഞുങ്ങളെ കോവിഡ് എന്നും കൊറോണയെന്നുമാണ് വിളിക്കുന്നത്.
മാർച്ച് 26ന് രാത്രി ആയിരുന്നു പ്രസവവേദന അനുഭവപ്പെട്ടതെന്നും ലോക്ക് ഡൗൺ ആയതിനാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ മിക്കയിടത്തും പൊലീസ് പരിശോധന ഉണ്ടായിരുന്നെന്നും പ്രീതി വ്യക്തമാക്കി. പക്ഷേ, തന്റെ അവസ്ഥ കണ്ട് പൊലീസുകാർ വാഹനം കടത്തി വിട്ടു. ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫ് നല്ല സഹകരണമായിരുന്നെന്നും പ്രീതി പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നും ആശുപത്രിയിലെ പി ആർ ഒ ശുഭ്ര സിംഗ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.