HOME » NEWS » Corona » CHIEF MINISTER ARVIND KEJRIWAL EXTENDS COVID 19 LOCKDOWN IN DELHI BY ANOTHER WEEK

Covid 19 | കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ശനിയാഴ്ച ഡല്‍ഹിയില്‍ 27,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 375 മരണങ്ങളും രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം കോവിഡ് രോഗികളാണ് ഡല്‍ഹിയിലുള്ളത്

News18 Malayalam | news18-malayalam
Updated: May 1, 2021, 7:17 PM IST
Covid 19 | കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
അരവിന്ദ് കെജ്‌രിവാള്‍
  • Share this:
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏപ്രില്‍ 19നാണ് ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്. ശനിയാഴ്ച ഡല്‍ഹിയില്‍ 27,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 375 മരണങ്ങളും രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം കോവിഡ് രോഗികളാണ് ഡല്‍ഹിയിലുള്ളത്.

അതേസമയം ഡല്‍ഹിയിലെ ആശുപത്രികളില്‍ എന്തു ചെയ്തിട്ടായാലും ഇന്നു തന്നെ ഓക്സിജന്‍ വിഹിതം നല്‍കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കോവിഡ്; 48 മരണം

ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണം.'വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് ഓക്സിജന്‍ വിഹിതം അനുവദിച്ചത്. അത് ചെയ്ത് കൊടുക്കണം. എട്ട് പേരാണ് ഇന്ന് മരിച്ചത്. ഇതിനെ നേരെ കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല'കോടതി പറഞ്ഞു.

ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെയാണ് എട്ടു രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആശുപത്രി കോടതിയെ അറിയിച്ചത്. അതേസമയം ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

Also Read-റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി; ആദ്യഘട്ടത്തിൽ എത്തിച്ചത് 1,50,000 ഡോസ്

എന്നാല്‍ ഡല്‍ഹിയുടെ ഓക്സിജന്‍ ക്വാട്ട 490ല്‍ നിന്ന് 590 മെട്രിക് ടണ്ണായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

നഗരത്തിലെ ഓക്സിജന്‍ പ്രതിസന്ധിയെക്കുറിച്ച് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു - 230 ഓളം പേര്‍ക്ക് ഒരു മണിക്കൂറിലധികം ഓക്സിജന്‍ ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 'ഞങ്ങള്‍ക്ക് 11.45 ന് ഓക്സിജന്‍ തീര്‍ന്നു. 1.30 നാണ് ഓക്സിജന്‍ വിതരണം നടന്നത്. ഒരു മണിക്കൂര്‍ 20 മിനിറ്റ് സമയം ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു,' ആശുപത്രി കോടതിയെ അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.
Published by: Jayesh Krishnan
First published: May 1, 2021, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories