നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പത്ത് ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

  Covid 19 | പത്ത് ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

  സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

  • Share this:
   തുരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. വാക്‌സിന്‍ വിതരണം കുറഞ്ഞ ജില്ലകളില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പത്തനംതിട്ട, തിരുവനന്തപുരം,വയനാട്, എറണാകുളം എന്നി ജില്ലകളില്‍ വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ നടക്കുന്നതിനാല്‍ ഈ ജില്ലകളില്‍ രോഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും പരിശോധിക്കുക. മറ്റ് ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കും.
   സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും നടക്കുന്ന വാക്‌സിനേഷന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

   സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. കോവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമാകും നിയന്ത്രണം. അതേസമയം ഞായറാഴ്ച ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചു. കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം.തെരുവുകള്‍, മാര്‍ക്കറ്റ്, ഹാര്‍ബര്‍, ഫിഷിങ് വില്ലേജ്, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, ഐടി കമ്പനി, എംഎസ്എംഇ യുണീറ്റ്, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ഷോപ്പ്, പത്ത് പേരിലധികമുള്ള കുടുംബം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ കീഴില്‍ വരും.100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്താല്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ വരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. ഏഴു ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

   അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍ഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,67,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
   Published by:Jayashankar AV
   First published:
   )}