#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും

#AskPinarayiVijayan @ Twitter| ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് ട്വിറ്റർ ഉപയോഗിക്കുന്നവർക്ക് മുഖ്യമന്ത്രിയോട് സംവദിക്കാൻ അവസരമുള്ളത്.

News18 Malayalam | news18-malayalam
Updated: May 22, 2020, 11:11 PM IST
#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും
News18 Malayalam
  • Share this:
തിരുവനന്തപുരം: കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് ട്വിറ്റർ ഉപയോഗിക്കുന്നവർക്ക് മുഖ്യമന്ത്രിയോട് സംവദിക്കാൻ അവസരമുള്ളത്. #AskPinarayiVijayan എന്ന ടാഗിലാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്. ട്വിറ്റർ ഇന്ത്യയുടെ ആസ്ക് ദി സിഎം എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുക്കുന്നത്.

https://twitter.com/vijayanpinarayi എന്ന മുഖ്യമന്ത്രിയുടെ ട്വിറ്ററിൽ ഇതിനോടകം തന്നെ ചോദ്യങ്ങളുടെ കൂമ്പാരമെത്തി. മികച്ച കോവിഡ് പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി എത്തിയവരാണ് ഏറെയും. മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വസ്ഥമായി എസ്എസ്എൽസി പരീക്ഷ എഴുതുന്നത് എങ്ങനെയെന്ന് ചോദിക്കുന്നവരുമുണ്ട്.

TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

കോവിഡ് പ്രതിസന്ധിയെ തുടർന്ന് മടങ്ങിവരുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പാക്കേജിന്റെ വിശദാംശങ്ങൾ ഒട്ടേറെ പേർ ചോദിച്ചിട്ടുണ്ട്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമാക്കിക്കൂടെ എന്ന് ചോദിക്കുന്നവരും ഒട്ടേറെ. കോവിഡ് കാലം നമുക്ക് തുറന്നുനൽകിയ സാധ്യതകളിൽ ഒന്നാണ് ഓൺലൈൻ വിദ്യാഭ്യാസമെന്നും ഇതിനുള്ള പദ്ധതികൾ എന്തൊക്കെയാണെന്നും ചിലർ ചോദിക്കുന്നു.





Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading