'അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ലായിരുന്നു': ട്രംപിന് മറുപടിയുമായി ചൈന

Its China Vs Trump | "രോഗവ്യാപനം മോശമായി കൈകാര്യം ചെയ്യുന്നത് മറച്ചുപിടിക്കാൻ "ചില രാഷ്ട്രീയക്കാർ" ശ്രമിക്കുന്നത് "അമേരിക്കയുടെ പ്രശ്നങ്ങൾ തുറന്നുകാട്ടുകയേയുള്ളൂ"

News18 Malayalam | news18-malayalam
Updated: April 30, 2020, 4:49 PM IST
'അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ലായിരുന്നു': ട്രംപിന് മറുപടിയുമായി ചൈന
trump
  • Share this:
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഒരു താൽപ്പര്യവുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി ചൈന. താൻ തോൽക്കാൻ ചൈന ആഗ്രഹിച്ചിരുന്നുവെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് മറുപടിയായാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത തെരഞ്ഞെടുപ്പിലും തന്നെ തോൽപ്പിക്കാൻ ചൈന ശ്രമിക്കുമെന്ന് ട്രംപ് ആരോപിച്ചിരുന്നു.

“യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു ആഭ്യന്തര കാര്യമാണ്, അതിൽ ഇടപെടാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല,” ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"യുഎസിലെ ജനങ്ങൾ ചൈനയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വലിച്ചിടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

“ഇപ്പോഴത്തെ അധികാരം എനിക്ക് നഷ്ടപ്പെടാൻ ചൈന അവർക്കാവുന്നതെല്ലാം ചെയ്യും”- ബുധനാഴ്ച റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ട്രംപ് ചൈനയ്ക്ക് മേൽ ചെലുത്തിയ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി തന്റെ ഡെമോക്രാറ്റിക് എതിരാളി ജോ ബിഡൻ തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് ബീജിംഗ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് നേരിടേണ്ട പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് വ്യത്യസ്ത ഓപ്ഷനുകൾ നോക്കുകയാണ് ബീജിങ് ചെയ്യുന്നതെന്നും ട്രംപ് അഭിമുഖത്തിനിടെ പറഞ്ഞു.

ചൈനയിൽ ആദ്യമായി പടർന്നുപിടിച്ച നോവെൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖമായ COVID-19 ആഗോലതലത്തിൽ വ്യാപിച്ചുകഴിഞ്ഞു. ഇത് ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാരെ ബാധിക്കുകയും യുഎസ് സമ്പദ്‌വ്യവസ്ഥയെ ആഴമേറിയ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

“എനിക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്,” ട്രംപ് റോയിട്ടേഴ്സിനോട് പറഞ്ഞു. "എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്."
Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
അതേസമയം ചൈന ഈ പകർച്ചവ്യാധിയുടെ ഇരയാണെന്നും അതിന്റെ കൂട്ടാളിയല്ലെന്നും വ്യാഴാഴ്ചത്തെ ബ്രീഫിംഗിൽ ജെംഗ് ആവർത്തിച്ചു. രോഗവ്യാപനം മോശമായി കൈകാര്യം ചെയ്യുന്നത് മറച്ചുപിടിക്കാൻ "ചില രാഷ്ട്രീയക്കാർ" ശ്രമിക്കുന്നത് "അമേരിക്കയുടെ പ്രശ്നങ്ങൾ തുറന്നുകാട്ടുകയേയുള്ളൂ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു".

"യുഎസ് ഇത് അറിഞ്ഞിരിക്കണം: ശത്രു വൈറസാണ്, ചൈനയല്ല," അദ്ദേഹം പറഞ്ഞു.
Published by: Anuraj GR
First published: April 30, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading