HOME » NEWS » Corona » CHRISTIAN CHURCHES WITH INSTRUCTIONS NOT ONLY TO BELIEVERS BUT ALSO TO PRIESTS AR TV

വിശ്വാസികൾക്ക് മാത്രമല്ല, വൈദികർക്കും നിർദ്ദേശവുമായി ക്രൈസ്തവ സഭകൾ

കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെസിബിസി നിർദ്ദേശം നൽകി. കഴിയുന്നത്രയും വിശ്വാസികൾ ഓൺലൈനിലൂടെ കുർബ്ബാനയിൽ പങ്കെടുത്താൽ മതിയെന്നും പെരുന്നാളുകളിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്നും  യാക്കോബായ സഭ

News18 Malayalam | news18-malayalam
Updated: April 24, 2021, 8:17 PM IST
വിശ്വാസികൾക്ക് മാത്രമല്ല, വൈദികർക്കും നിർദ്ദേശവുമായി ക്രൈസ്തവ സഭകൾ
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വൈദികർക്കും വിശ്വാസികൾക്കും നിർദ്ദേശവുമായി ക്രൈസ്തവ സഭകൾ. പള്ളികളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് കെ.സി.ബി.സിയും യാക്കോബായ സഭയും സർക്കുലറിലൂടെ ആഹ്വാനം ചെയ്തു. കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെസിബിസി നിർദ്ദേശം നൽകി. കഴിയുന്നത്രയും വിശ്വാസികൾ ഓൺലൈനിലൂടെ കുർബ്ബാനയിൽ പങ്കെടുത്താൽ മതിയെന്നും പെരുന്നാളുകളിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്നും  യാക്കോബായ സഭ അറിയിച്ചു. കോവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉൾപ്പെടെയുള്ള കൂദാശകൾ നീട്ടിവയ്ക്കണമെന്നും സഭ നിർദ്ദേശിച്ചു. അടുത്ത മാസം ഏഴാം തീയതി ക്രൈസ്തവ സഭകൾ പ്രാർത്ഥന ദിനമായി ആചരിക്കും.

കത്തോലിക്ക ദേവാലയങ്ങളിൽ ആരാധനാ കർമങ്ങൾ നടത്തേണ്ടതും ജനപങ്കാളിത്തവും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന നിർദേശങ്ങൾ പാലിച്ചു വേണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ മാർ ആലഞ്ചേരി അറിയിച്ചു. കുമ്പസാരം, രോഗീ ലേപനം തുടങ്ങിയ ശുശ്രൂഷകൾ ചെയ്യുമ്പോൾ അതീവ ജാഗ്രതയും വിവേകപരമായ ഇടപെടലവും വേണം. മേയ് ഏഴ് പ്രത്യേക പ്രാർഥനാ ദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സഭയുടെ ആശുപത്രികൾ സർക്കാർ നിർദേശം പാലിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കുലറിൽ ആവശ്യപ്പെട്ടു.

ആരാധനകളിൽ വൈദികർ വായും മൂക്കും മൂടത്തക്കവിധം സർജിക്കൽ മാസ്ക് തന്നെ ധരിക്കണമെന്നും ഇതിനു ബുദ്ധിമുട്ടുള്ളവർ ശുശ്രൂകളിൽ നിന്നു വിട്ടു നിൽക്കണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി കൂടിയായ  ജോസഫ് ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ സർക്കുലറിൽ പറയുന്നു.

Also Read- Covid 19 | 'ഭയക്കേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ല; അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട': മുഖ്യമന്ത്രി

ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വാസികൾ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഭവനങ്ങളിൽ ആരാധനകളിൽ പങ്കാളികളാകണം. സാനിറ്റൈസർ, മാസ്കുകൾ എന്നിവ പള്ളികളിൽ ആവശ്യത്തിന് ലഭ്യമാക്കണം. പള്ളികളിലെ നേർച്ച സദ്യകളും പ്രദക്ഷിണങ്ങളും ഒഴിവാക്കണം. ദേവാലയങ്ങളിൽ ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും സർക്കാർ അനുവദിച്ചിരിക്കുന്ന പ്രായപരിധി അനുസരിച്ച് സാഹചര്യങ്ങൾ

അനുസൃതമായി പ്രോട്ടോക്കോൾ പാലിച്ച് അത്യാവശ്യമെങ്കിൽ മാത്രം വിശ്വാസികൾ ആരാധനകൾക്കെത്താവൂ.
കോവിഡ് വ്യാപന തീവ്രത കുറയുന്നതു വരെ വിശുദ്ധ മാമ്മോദീസകളും വിവാഹങ്ങളും നീട്ടിവയ്ക്കുന്നതിനും നിർദേശമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ നിർദേശങ്ങൾ പാലിച്ച് ആരാധനാ ക്രമങ്ങൾ പൂർത്തിയാക്കാമെന്നും സർക്കുലറിൽ പറയുന്നു.

വിശുദ്ധ കുർബാന നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഒരാൾക്ക് ഒരു സ്പൂൾ എന്ന രീതിയിൽ ഉപയോഗിച്ച് വിശുദ്ധ കുർബാന നൽകാവുന്നതാണ്. ഡിസ്പോസിബിൾ സ്പൂണുകൾ കഴുകി പ്രത്യേക സ്ഥലത്ത് കത്തിച്ചു കളയണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണമായും  ഉൾക്കൊള്ളുന്നതാണ് സഭകളുടെ  നിലപാടുകൾ എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത് .സഭാ നിർദ്ദേശങ്ങളെ എല്ലാവരും സ്വാഗതംം ചെയ്യുന്നുമുണ്ട്. ഏറ്റവും അടുത്ത ദിവസം മുതൽ നിർദേശങ്ങൾ നടപ്പാക്കും.
Published by: Anuraj GR
First published: April 24, 2021, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories