• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • BREAKING | അതിഥി തൊഴിലാളികളുടെ പലായനം തടയണം: സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

BREAKING | അതിഥി തൊഴിലാളികളുടെ പലായനം തടയണം: സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇതു സംബന്ധിച്ച സർക്കുലർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ പലായനം തടയണമെന്ന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തൊഴിലാളികൾ നിലവിൽ എവിടെയാണെ അവിടെ അവർക്ക് താമസിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സർക്കുലർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുറത്തിറക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ പലായനം തടയാൻ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസ്ഥലവും സംസ്ഥാനങ്ങൾ ഒരുക്കണം.   ഇതിനായി സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
You may also like:ചപായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഡാലോചന; വാട്സാപ്പ് സന്ദേശം അയച്ചവർ നിരീക്ഷണത്തിൽ [NEWS]പായിപ്പാട് സംഭവം: കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ [NEWS]അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി [NEWS]
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തൊഴിലാളികൾ കാൽനടയായി നട്ടിലേക്ക് മടങ്ങുന്നെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ സർക്കുലർ.

Published by:Aneesh Anirudhan
First published: