HOME » NEWS » Corona » CM PINARAYI AND AMIT SHAH HOLD TALKS ON BORDER ISSUE

കർണാടകം അതിർത്തി അടച്ച സംഭവം: മുഖ്യമന്ത്രിയും അമിത് ഷായും ചർച്ച നടത്തി

കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടനെ തന്നെ തിരിച്ചു വിളിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്.

News18 Malayalam | news18-malayalam
Updated: March 29, 2020, 8:28 PM IST
കർണാടകം അതിർത്തി അടച്ച സംഭവം: മുഖ്യമന്ത്രിയും അമിത് ഷായും ചർച്ച നടത്തി
AMIT PINARAYI
  • Share this:
തിരുവനന്തപുരം: കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കാസർഗോഡ് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാസർകോട് ജില്ലയിലെ അനേകമാളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

You may also like:'വൈകിട്ട് നിലക്കടലയും കൂട്ടി മൂന്നെണ്ണം അടിക്കാം'; മദ്യത്തിന് കുറിപ്പടി എഴുതിയ ഡോക്ടർ കുരുക്കിൽ [NEWS]ലോക്ക് ഡൗൺ ലംഘനം | സംസ്ഥാനത്ത് ഇന്ന് 1029 കേസുകള്‍; 1068 അറസ്റ്റ്; പിടിച്ചെടുത്തത് 531 വാഹനങ്ങള്‍ [NEWS]അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി [NEWS]

തലശ്ശേരി - കൂർഗ് റോഡ് [ ടി.സി. റോഡ് ] കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണത്.

കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Published by: Aneesh Anirudhan
First published: March 29, 2020, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories