നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കും; രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ

  ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കും; രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ

  Malayalees in other states | വിനോദം, തീർഥാടനം, പരീക്ഷ-ഇന്‍റർവ്യൂ, കോളേജുകൾ അടച്ചതോടെ കുടുങ്ങിയ വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവരോ റിട്ടയർ ചെയ്യപ്പെട്ടവരോ ആയവർ തുടങ്ങിവരാണ് ഇതരസംസ്ഥാനങ്ങളിലുള്ളത്

  covid india

  covid india

  • Share this:
   തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ പലരുടെയും അവസ്ഥ വിഷമകരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

   വിനോദം, തീർഥാടനം, പരീക്ഷ-ഇന്‍റർവ്യൂ, കോളേജുകൾ അടച്ചതോടെ കുടുങ്ങിയ വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവരോ റിട്ടയർ ചെയ്യപ്പെട്ടവരോ ആയവർ തുടങ്ങിവരാണ് ഇതരസംസ്ഥാനങ്ങളിലുള്ളത്. ഇവരിൽ പലർക്കും ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   ഹോസ്റ്റൽ, ഹോട്ടൽ തുടങ്ങി താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിടപ്പെട്ടവരുമുണ്ട്. ഇവരെ തിരികെയെത്തിക്കാനുള്ള നടപടികൾ തുടങ്ങും. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച്ച ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങൾ നോർക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
   BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]
   ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുക. അതിർത്തിയിൽ ആരോഗ്യപരിശോധന ഉണ്ടാകും. ഇവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കും. പ്രവാസികൾ വരുമ്പോഴുള്ള എല്ലാ മുൻകരുതലുകളും ഇവരുടെ കാര്യത്തിലും സ്വീകരിക്കും. ഏതൊക്കെ വഴികളിലൂടെയാകണം കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ക്രമീകരണമുണ്ടാക്കും. എല്ലാവരും ഇതുമായി പൂർണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

   ഇതരസംസ്ഥാനങ്ങളിൽനിന്ന് തിരിച്ചുകൊണ്ടുവരുന്നതിൽ മുൻഗണനയുള്ളവർ

   ചികിത്സാ ആവശ്യങ്ങൾക്ക് പോയവർ
   ചികിത്സ കഴിഞ്ഞവർ
   സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ നിശ്ചയിച്ച അന്യസംസ്ഥാനക്കാർ
   പരീക്ഷ, ഇന്‍റർവ്യൂ
   തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം
   വിദ്യാർഥികൾ
   ജോലി നഷ്ടപ്പെട്ടതിനാലോ റിട്ടയർ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവർ
   കൃഷിപ്പണിക്ക് പോയവർ
   Published by:Anuraj GR
   First published:
   )}