Covid | സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാകില്ല; ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനം അനുവദിക്കും
Covid | സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാകില്ല; ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനം അനുവദിക്കും
എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കോവിഡ്വ്യാപനം തുടരുന്നതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ ഒക്ടോബറിലും തുറക്കാൻ സീധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്പൂര്‍ണ ലോക് ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനങ്ങള്‍ പഴയതോതില്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഹ്രസ്വ സന്ദർശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയർന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും. വടക്കൻ ജില്ലകളിൽ നടത്തിയ ജനിതക പഠനത്തിൽ സംസ്ഥാനത്ത് വ്യാപന നിിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരിൽ രോഗം പടർന്നാൽ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിൻ കർശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടത്തും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.