COVID 19| എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറൻസ് വഴിയാണ് യോഗം നടക്കുക.

News18 Malayalam | news18-malayalam
Updated: May 23, 2020, 12:03 PM IST
COVID 19| എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി
pinarayi vijayan press meet
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

പ്രവാസികൾ അടക്കം ഇനിയുമേറെപേർ സംസ്ഥാനത്തേക്ക് വരാനുള്ള സാഹചര്യത്തിൽ കേസുകൾ ഇനിയും കൂടുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. കോവിഡ് കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും കടുത്ത നടപടികൾ ഈ ഘട്ടത്തിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ പോകുമെന്ന് തോന്നുന്നഘട്ടത്തിൽ മാത്രമാകും കടുത്ത നടപടികളിലക്ക് സർക്കാർ കടക്കുക.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 42 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202 ഉം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. 98 പ്രവാസികളും മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 104 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം കേസുകൾ മൂന്നക്കം വരെയാകാൻ ഉള്ള സാധ്യത സർക്കാര്‍ കാണുന്നുണ്ട്.



Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading