Covid 19| അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കാൻ നോൺ സ്റ്റോപ്പ് ട്രെയിൻ വേണം; കേന്ദ്രത്തോട് വീണ്ടും കേരളം

Covid 19 | ഇവരെ ഇത്രയും ദൂരം ബസിൽകൊണ്ടുപോകുന്നത് പ്രായോഗികമല്ല. രോഗം പടരുന്നതിനും ഇത് കാരണമാകും. അതിനാലാണ് നോൺ സ്റ്റോപ്പ് ട്രെയിൻ എന്ന ആവശ്യം കേരളം മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: April 30, 2020, 5:32 PM IST
Covid 19| അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കാൻ നോൺ സ്റ്റോപ്പ് ട്രെയിൻ വേണം; കേന്ദ്രത്തോട് വീണ്ടും കേരളം
പ്രതീകാത്മ ചിത്രം
  • Share this:
തിരുവന്തപുരം: അതിഥി തൊഴിലാളികളെ മടക്കിയയ്ക്കുന്നതിന് കേന്ദ്രം അനുമതി നൽകിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേരളം. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ ബസ് മാർഗം മടക്കിയയ്ക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കാൻ

നോൺ സ്റ്റോപ്പ് ടെയിൻ വേണമെന്ന ആവശ്യം കേരളം വീണ്ടും കേന്ദ്ര സർക്കാരിന് മുന്നിൽവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയോട് ഈ ആവശ്യം കേരളം ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കേരളത്തിലെ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും. ഇവരെ ഇത്രയും ദൂരം ബസിൽകൊണ്ടുപോകുന്നത് പ്രായോഗികമല്ല. രോഗം പടരുന്നതിനും ഇത് കാരണമാകും. അതിനാലാണ് നോൺ സ്റ്റോപ്പ് ട്രെയിൻ എന്ന ആവശ്യം കേരളം മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 3.60 ലക്ഷം അതിഥി തൊഴിലാളികളാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളുടെ യാത്രയ്ക്ക് മതിയായ ക്രമീകരണം ആവശ്യമുണ്ട്.
അവർ പ്രകടിപ്പിക്കാവുന്ന ധ്യതിയും അതുമൂലമുണ്ടാകുന്ന സംഘർഷവും തടയാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
കേരളത്തിൽ ഇന്ന് രണ്ടുപേർക്കു കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. നാലുപേർ രോഗമുക്തി നേടി. നിലവിൽ 111 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിലുള്ളത്. ഇതുവരെ 497 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര മുൻസിപാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
First published: April 30, 2020, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading