തിരുവനന്തപുരം: സംസ്ഥാനത്ത് 40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കും.
ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്കി.വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണെന്നും അവലോകന യോഗം തീരുമാനിച്ചു.
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന് ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.
ചെന്നൈ: കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗശേഷമാണ് ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്.
രാജ്യത്ത് രോഗവ്യാപനം ശക്തമായ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നിലാണ് തമിഴ്നാട്. പ്രതിദിന കണക്കിൽ രാജ്യത്തെ 18.79 ശതമാനം രോഗികളും ഇവിടെയാണ്. ഇന്നലെ 22,651 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞ ജില്ലകളിൽ ലോക്ഡൗൺ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകളുള്ളത്.
Also Read-
'അനുസരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക'; ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനംലോക്ക്ഡൗൺ ഇളവുകളനുസരിച്ച് പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂ എന്നും വലിയ തിരക്ക് ഒഴിവാക്കാൻ അതാത് ജില്ലാ ഭരണകൂടങ്ങൾ വേണ്ട നടപടിയെടുക്കണമെന്നും സർക്കാർ അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാണ്. റോഡരികിലെ പഴം, പച്ചക്കറി, പൂവ് വിൽപനക്ക് രാവിലെ 6 മുതൽ വൈകിട്ട് 5വരെ അനുമതി നൽകി. സർക്കാർ ഓഫീസുകൾ 30 ശതമാനം ഹാജരോടെ പ്രവർത്തിക്കാം.
സബ് ട്രഷറികൾ പ്രവർത്തിക്കുമെങ്കിലും ഒരു ദിവസം 50 ടോക്കണുകൾ മാത്രമേ അനുവദിക്കൂ. തീപ്പെട്ടി നിർമാണ ഫാക്ടറികൾ ഉൾപ്പെടെയുള്ള പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മോട്ടോർ ടെക്നീഷ്യൻമാർ, മരപ്പണിക്കാർ എന്നിവരെ ഇ-രജിസ്ട്രേഷൻ നടത്തി വൈകുന്നേരം 6 മുതൽ 5 വരെ പ്രവർത്തിക്കാൻ അനുവദിക്കും. ഇലക്ട്രിക്കൽ ഗുഡ്സ്, ബൾബുകൾ, കേബിളുകൾ, സ്വിച്ചുകൾ, വയറുകൾ, സൈക്കിൾ, ഇരുചക്രവാഹന വർക്ക് ഷോപ്പുകൾ, ഹാർഡ്വെയർ ഷോപ്പുകൾ, വെഹിക്കിൾ സ്പെയർ പാർട്സ് ഷോപ്പുകൾ, പുസ്തകങ്ങളും സ്റ്റേഷനറി ഷോപ്പുകളും, വാഹന വിതരണക്കാരുടെ വാഹന നന്നാക്കൽ കേന്ദ്രങ്ങൾ എന്നിവ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം.