പ്രവാസികളുടെ മടങ്ങിവരവ്: സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി

ചിലർ ഇതിനെ ചില പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: June 4, 2020, 7:07 PM IST
പ്രവാസികളുടെ മടങ്ങിവരവ്: സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി
flight
  • Share this:
തിരുവനന്തപുരം: പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി താത്പരം ഹനിക്കുന്നില്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ല. ചിലർ ഇതിനെ ചില പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസിനെ കേരളം എതിർക്കുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 37 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. വിദേശത്തു നിന്നും വന്നവരില്‍ 47 പേര്‍ക്കാണ് രോഗബാധയുണ്ടായത്‌. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.
TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി.First published: June 4, 2020, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading