'ഹോം ക്വറന്‍റീൻ റൂം ക്വറന്‍റീനായി മാറണം'; നിർദേശങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെടണം

News18 Malayalam | news18-malayalam
Updated: June 13, 2020, 6:55 PM IST
'ഹോം ക്വറന്‍റീൻ റൂം ക്വറന്‍റീനായി മാറണം'; നിർദേശങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
pinarayi online class
  • Share this:
തിരുവനന്തപുരം: ഹോം ക്വറന്‍റീൻ റൂം ക്വറന്‍റീനായി മാറണം എന്ന സന്ദേശവുമായി നിർദേശങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിലെ ഒരു മുറിയിൽ നിരീക്ഷണത്തിൽ കഴിയണമെന്നും, മുറിയിൽ വായു സഞ്ചാരമുള്ളതും ശുചിമുറിയുള്ളതുമാകണം. പകൽ സമയങ്ങളിൽ ജനലുകൾ തുറന്നിടണം. ഉപയോഗിക്കുന്ന മുറിയും ശുചിമുറിയും ആരുമായും പങ്കിടരുത് തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

ഇവ കൂടാതെ, സമ്പർക്കം പാടില്ല, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, മാസ്ക്ക് ധരിക്കുക, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോവോ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും വീഡിയോയിലുണ്ട്.


ബ്ലീച്ചിങ് ലായനിയിൽ മുക്കിയശേഷം സോപ്പ് ഉപയോഗിച്ച് തുണികൾ കഴുകുക. ബ്ലീച്ച് ലായനി ഉപയോഗിച്ച് മുറി, വാഷ് ബേസിൻ, കക്കൂസ്, ഗൃഹോപകരണങ്ങൾ എന്നിവ വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെടണം, അധികൃതരുടെ അനുമതിയില്ലാതെ ചികിത്സയ്ക്കായിപോലും പുറത്തിറങ്ങിരുത്.
First published: June 13, 2020, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading