Covid19|പൊതുസ്ഥലങ്ങളിൽ ഈദ്ഗാഹ് ഉണ്ടാകില്ല; നമസ്കാരത്തിന് പരമാവധി 100 പേർ
ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായി.

eid ul adha
- News18 Malayalam
- Last Updated: July 23, 2020, 10:43 PM IST
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ ആഘോഷം നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലിം മതനേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ഭീഷണി ഗുരുതരമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ചര്‍ച്ച നടത്തിയതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അവരുടെ പിന്തുണ അഭ്യർഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അനുകൂലമായ പ്രതികരണമാണ് അവരിൽ നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളൂവെന്ന് അവര്‍ ഉറപ്പുനല്‍കി- മുഖ്യമന്ത്രി പറഞ്ഞു.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യമേര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേര്. അതിലധികമാളുകള്‍ പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.
TRENDING:Covid 19 in Kerala | സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു; 798 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ്
[NEWS]കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
[PHOTO]Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ
[NEWS]
ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായി. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. നേരത്തേ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്റെ നന്മയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ്സ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ഭീഷണി ഗുരുതരമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ചര്‍ച്ച നടത്തിയതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അവരുടെ പിന്തുണ അഭ്യർഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അനുകൂലമായ പ്രതികരണമാണ് അവരിൽ നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.