'മരിച്ച വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല'; കോട്ടയം സംഭവത്തിൽ മുഖ്യമന്ത്രി

'വൈദ്യുത സ്മശാനങ്ങളിൽ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന ഉയർന്ന താപനിലയിലാണ്. അതുകൊണ്ടുതന്നെ, വൈറസുകൾ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല'

News18 Malayalam | news18-malayalam
Updated: July 27, 2020, 6:54 PM IST
'മരിച്ച വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല'; കോട്ടയം സംഭവത്തിൽ മുഖ്യമന്ത്രി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം പൊതു സ്മശാനത്തിൽ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മരണകാരണമാകുമ്പോൾ അകാരണമായ ഭയം ജനങ്ങൾ കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്കു പകരുന്നത് രോഗബാധയുള്ളയാൾ ചുമയ്കകുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവത്തിന്‍റെ കണത്തിലൂടെയാണ്. മൃതദേഹത്തിൽനിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം. മൃതദേഹത്തെ സ്പർശിക്കുമ്പോഴോ ചുംബിക്കുമ്പോഴോ ഉണ്ടാകുന്ന രോഗവ്യാപനത്തെ അപേക്ഷിച്ച് നേരിയതോത് മാത്രമാണിത്.

കേന്ദ്രസർക്കാർ കോവിഡ് 19 പ്രോട്ടോകോൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്ക്കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയ രീതികൾ നിഷ്കർഷിക്കുന്നുണ്ട്. അതുപ്രകാരമാണ്. ആരോഗ്യപ്രവർത്തകർ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശവമടക്കുകയോ ദഹിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ഈ പ്രോട്ടോകോൾ കൃതയമായി പാലിക്കുന്നു,.
TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]


വൈദ്യുത സ്മശാനങ്ങളിൽ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന ഉയർന്ന താപനിലയിലാണ്. അതുകൊണ്ടുതന്നെ, വൈറസുകൾ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിക്ക് ഒരുതരത്തിലും നിരക്കാത്തതാണ് ഇത്തരം പ്രശ്നം. യഥാർഥത്തിലുള്ള പ്രശ്നം ഇത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന ആൾക്കൂട്ടമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവിടെ കൂടുന്നവരിൽ രോഗവ്യാപനം ഉണ്ടാകുന്നു. ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. അതാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യവകുപ്പ് നിർദേശങ്ങൾ പിന്തുടരേണ്ടത്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്തു കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. അതിന് നേതൃത്വം കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസിൽ ശക്തായി ഇടപെടാൻ പൊലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: July 27, 2020, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading