Pinarayi | മുഖ്യമന്ത്രി ചോദിക്കുന്നു: 'ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് കണ്ടത്; ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടെ?'

നിപ ബാധിച്ച് ലിനി മരിച്ചപ്പോൾ ആരാണ് കൂടെ നിന്നത് എന്നു പറഞ്ഞതിന്‍റെ പേരിലാണ് ഇപ്പോഴത്തെ വേട്ടയാടലെന്നും പിണറായി വിജയൻ.

News18 Malayalam | news18-malayalam
Updated: June 20, 2020, 6:35 PM IST
Pinarayi | മുഖ്യമന്ത്രി ചോദിക്കുന്നു: 'ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് കണ്ടത്; ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടെ?'
പിണറായി വിജയൻ , മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: നിപാ ബാധിച്ച മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തിനെതിരായ കോൺഗ്രസ് പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ ഭർത്താവ് സജീഷിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർതതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് നാട് കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപയ്ക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ലിനി. ആ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിപ ബാധിച്ച് ലിനി മരിച്ചപ്പോൾ ആരാണ് കൂടെ നിന്നത് എന്നു പറഞ്ഞതിന്‍റെ പേരിലാണ് ഇപ്പോഴത്തെ വേട്ടയാടലെന്നും അദ്ദേഹം പറഞ്ഞു.

നിപ പടർന്നുപിടിച്ചപ്പോൾ ആരോഗ്യമന്ത്രി മുന്നിലുണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ ആരോഗ്യമന്ത്രിയെ അപമാനിക്കുന്നു. അധഃപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമമാണ് കാട്ടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കുടുബത്തെ വേട്ടയാടാൻ അനുവദിക്കില്ല. ലിനിയുടെ കുടുംബത്തിന് എല്ലാ സുരക്ഷിതത്വവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിനിയുടെ പേരു പോലും മുല്ലപ്പള്ളിക്ക് നേരെ ചൊവ്വേ പറയാനാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയുടെത് അധപതിച്ച മനസ്. ആരോഗ്യ മന്ത്രിക്കെതിരായ പരാമർശം സ്ത്രീ വിരുദ്ധം. പൊതുപ്രവർത്തകൻ എങ്ങനെയാകരുതെന്ന് മുല്ലപ്പള്ളി തെളിയിക്കുന്നു. മന്ത്രിക്കെതിരായ പ്രതിപക്ഷ നിരയുടെ വിമർശനമായല്ല കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ കുറിച്ച് നല്ലത് കേൾക്കുന്നത് ഇഷ്ടമല്ലാത്തവരാണ് ഇവരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അധിക്ഷേപിക്കുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച മനസിന്‍റെ ജൽപ്പനമാണിത്. മഹാദുരന്തങ്ങൾ വരുമ്പോൾ ഒരുമിക്കുകയാണ് വേണ്ടത്. എന്നാൽ ഇത് കേരളത്തിനാകെ അപമാനകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
എല്ലാവരും ഒന്നിച്ചു നിൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. തുടക്കം മുതൽ പ്രതിപക്ഷ സഹകരണം തേടുന്നു. തർക്കങ്ങൾ ഉണ്ടെങ്കിലും കേന്ദ്ര സർക്കാരുമായി ചേർന്നു പോകുന്നു. എന്നാൽ തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേത്. പ്രതിപക്ഷ നേതാവിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. പ്രസ് മീറ്റുകളെ മീഡിയാ മാനിയ എന്നു പോലും പറഞ്ഞു. ധനസഹായം കൊടുക്കരുതെന്നും അവർ പറഞ്ഞു. സാലറി ചലഞ്ച് അട്ടിമറിക്കാൻ ശ്രമിച്ചു. ചാർട്ടേഡ് വിമാനങ്ങളിലെ പരിശോധന രോഗമുള്ളവരും ഇല്ലാത്തവരും ഇടകലർന്ന് വരാൻ പ്രതിപക്ഷം എന്തിനാണ് ജാഗ്രത പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട സർക്കാരിനെതിരെ പി ആർ ഏജൻസി ആരോപണം ഉന്നയിച്ചു. ലോക മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോലും പി ആർ എന്നു പറഞ്ഞു. ഈ ആരോപണം ലോക മാധ്യമങ്ങളെ പോലും അധിക്ഷേപിക്കുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
First published: June 20, 2020, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading