നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ടെലിവിഷൻ ചർച്ചകളിലെ നിരീക്ഷകർ കൊറോണയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു': മുഖ്യമന്ത്രി

  'ടെലിവിഷൻ ചർച്ചകളിലെ നിരീക്ഷകർ കൊറോണയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു': മുഖ്യമന്ത്രി

  പല ചർച്ചകളിലും മറ്റും നിരീക്ഷകരായി വരുന്ന ഈ മേഖലയിൽ ഒരു വൈദഗ്ദ്ധ്യവുമില്ലാത്ത ചിലർ അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി നടത്തുമ്പോൾ അത് ബാധിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളെയാണെന്ന് മുഖ്യമന്ത്രി

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ നിരീക്ഷകരെന്ന ലേബലിൽ വരുന്ന ചിലർ കൊറോണയെക്കുറിച്ച് നടത്തുന്ന അഭിപ്രായങ്ങൾ അബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ അനാവശ്യമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുമ്പോൾ പ്രത്യാഘാതം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   കോവിഡ് 19 ശാസ്ത്രീയമായി പഠിക്കേണ്ട കാര്യമാണ്. ശാസ്ത്രീയമായി മറികടക്കേണ്ട പ്രതിസന്ധികൂടിയാണിത്. അതത് മേഖലയിൽ വിദഗ്ദ്ധ വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ളവരാണ് ഇപ്പോൾ ഈ പോരാട്ടത്തെ നയിക്കുന്നത്. എന്നാൽ പല ചർച്ചകളിലും മറ്റും നിരീക്ഷകരായി വരുന്ന ഈ മേഖലയിൽ ഒരു വൈദഗ്ദ്ധ്യവുമില്ലാത്ത ചിലർ അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി നടത്തുമ്പോൾ അത് ബാധിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   ഒന്നുകിൽ അതിശയോക്തി കലർത്തി പെരുപ്പിച്ചു കാണിക്കുന്നു. അല്ലെങ്കിൽ പ്രശ്നത്തെ വിപുലീകരിക്കുന്നു. ഇതു രണ്ടായാലും അപകടമാണ്. അതുകൊണ്ട് അത്തരം ആളുകൾ അവരവർക്ക് ഗാഹ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് ജനങ്ങളിൽ തെറ്റിദ്ധരിപ്പിക്കരുത്. അതുപോലെ അത്തരം വാദങ്ങൾക്ക് ഇടം നൽകുന്ന മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ഈ വാദങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാൻ പര്യാപ്തായ ആളുകളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാകണം ചർച്ചകൾ നടത്തേണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുമ്പോൾ പ്രത്യാഘാതം വലുതായിരിക്കും. ഇത് താങ്ങാനാകുന്ന സാമൂഹ്യ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   TRENDING:Covid 19 in Kerala | സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു; 798 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ്[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 | പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു[PHOTOS]

   സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും 1000 കടന്നു. 1078 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത. ഇതിൽ 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 104 പേർ വിദേശത്തുനിന്നും 115 പേർ അന്യ സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇന്നു 432 പേർ രോഗമുക്തി നേടി.
   Published by:Anuraj GR
   First published: