'സമരം ഒഴിവാക്കണം': സമരക്കാരുടെ സുരക്ഷ സർക്കാരിന്‍റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി

Covid 19 | ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam | news18-malayalam
Updated: April 29, 2020, 6:11 PM IST
'സമരം ഒഴിവാക്കണം': സമരക്കാരുടെ സുരക്ഷ സർക്കാരിന്‍റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി
police
  • Share this:
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്. പക്ഷേ ദൈനംദിന ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഒഴിവാക്കാനാവുന്ന സമരങ്ങളും ബഹളങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം. ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കാണുന്നുണ്ട്. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ വാർത്തകൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനത്തിൽ എത്തിയെന്ന പ്രചരണം തെറ്റാണ്. അനിയന്ത്രിതമായ ഒന്നുമില്ല. ഭീതി പടർത്തുന്ന പ്രചരണം അനുവദിക്കില്ല.മാധ്യമങ്ങൾ അബദ്ധത്തിൽ പോലും വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ കൊല്ലത്തും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്തുപേർക്കാണ് കോവിഡ് നെഗറ്റീവായത്. കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നു വീതം പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്.

 
First published: April 29, 2020, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading