നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | സംസ്ഥാനത്ത് സ്റ്റോക്കുള്ളത് പരമാവധി രണ്ടു ദിവസത്തേക്കുളള വാക്സിന്‍ മാത്രമെന്ന് മുഖ്യമന്ത്രി

  Covid Vaccine | സംസ്ഥാനത്ത് സ്റ്റോക്കുള്ളത് പരമാവധി രണ്ടു ദിവസത്തേക്കുളള വാക്സിന്‍ മാത്രമെന്ന് മുഖ്യമന്ത്രി

  കോവിഡ് വാക്‌സിന്‍ വിതരണം അതീവ സൂക്ഷ്മതയോടെ നടത്തിയെന്നും അതിനാല്‍ ഒരു തുള്ളി പോലും പാഴായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  pinarayi vijayan

  pinarayi vijayan

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത് പരമാവധി രണ്ടു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സംസ്ഥാനത്ത് 2.4 ലക്ഷം ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. അതേസമയം 4 ലക്ഷം ഡോസ് കോവിഷീല്‍ഡും 75000 ഡോസ് കോവാക്‌സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ വിതരണം അതീവ സൂക്ഷ്മതയോടെ നടത്തിയെന്നും അതിനാല്‍ ഒരു തുള്ളി പോലും പാഴായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

   'കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 7426164 ഡോസുകളാണ്. ഓരോ വാക്‌സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടെ നമുക്ക് നല്‍കാന്‍ സാധിച്ചു' മുഖ്യമന്ത്രി പറഞ്ഞു.

   Also Read- സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്; മുഖ്യമന്ത്രി

   വാക്‌സിനുകള്‍ ലഭിക്കുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തെ വാക്‌സിന്‍ വിതരണം ഉറപ്പു വരുത്തുകയെങ്കിലും വേണം. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും, വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞതാണ്. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   അതേസമയം സംസ്ഥാനത്ത് 7,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}