ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം; പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

രോഗിയെ ആശുപത്രിയിൽ എത്തിച്ച അശ്വിനും രേഖയും

രോഗിയെ ആശുപത്രിയിൽ എത്തിച്ച അശ്വിനും രേഖയും

  • Share this:
    തിരുവനന്തപുരം: പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച പശ്ചാത്തലത്തിലാണിത്. ആംബുലൻസ് കൂടാതെ ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവർത്തകരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

    87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

    Also Read 'ആംബുലൻസിന് പകരമാകില്ല ബൈക്ക്'; തദ്ദേശസ്ഥാപനങ്ങൾ വാഹനം ഒരുക്കണമെന്ന് മുഖ്യമന്ത്രി

    Also Read പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ

    രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ആംബുലന്‍സ് അനുവദിക്കും. കൂടാതെ ജില്ലകളിലെ തദ്ദേശതല സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്സുമാരെയും വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ചുമതല.

    തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്നും മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു. പുന്നപ്രയിൽ ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. "പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂ"- മുഖ്യമന്ത്രി പറഞ്ഞു.

    Also Read Explained: എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

    നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിവയ്‌ക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലെങ്കിൽ വാഹനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    Also Read സംസ്ഥാനത്ത് ഇന്ന് 41971 പേര്‍ക്ക് കോവിഡ്; 64 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

    കോവിഡ് പ്രതിരോധത്തിൽ വാർഡ് തല സമിതികളെ വിമർശിച്ച മുഖ്യമന്ത്രി, വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വാർഡ് തല സമിതി ഉണ്ടാക്കാത്ത സ്ഥാപനങ്ങൾ ഉടൻ അത് രൂപീകരിക്കണം. വാർഡ് തല സമിതി അംഗങ്ങൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകണം. വാർഡുകളിലെ അശരണർ. കിടപ്പു രോഗികൾ എന്നിവർക്ക് പ്രത്യേകം പരിചരണം വേണമെന്നും അദ്ദേഹം തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളോട് പറഞ്ഞു.

    Covid 19, Covid in Kerala, Covid Updates, CM Pinarayi Vijayan, CM Press Meet, Corona Virus, Pinarayi Vijayan,
    Published by:Aneesh Anirudhan
    First published:
    )}