തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 105 ആയി. ഇന്നുമാത്രം 164 പേർ ആശുപത്രിയിൽ എത്തി. 4516 സാംപിൾ അയച്ചതിൽ 3331 ഫലങ്ങളും നെഗറ്റീവ് ആണ്. ബാക്കി ഫലം ലഭിക്കാനുണ്ട്. 71994 ആളുകൾ
വീടുകളിലും 461 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
അതേസമയം, സന്നദ്ധസേവനത്തിന് തയ്യാറായ യുവാക്കൾ രംഗത്തെത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ
യാത്രാവാഹനങ്ങളും സർവീസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനാവശ്യ പുറത്തിറങ്ങലുണ്ട്.
അതുകൊണ്ടു തന്നെ എല്ലാ യാത്രാവാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സികളും ഓട്ടോറിക്ഷകളും
അടിയന്തര വൈദ്യസഹായത്തിനും അവശ്യ സർവീസിനും മാത്രമേ ഉപയോഗിക്കാവൂ.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കും മുതിർന്ന ഒരാൾക്കും ഉൾപ്പെടെ രണ്ടു പേർക്ക് മാത്രമായിരിക്കും യാത്രാനുമതി
ലഭിക്കുക. അഞ്ചിലധികം പേർ ഒത്തുചേരുന്നത് നിരോധിച്ചു. എല്ലാത്തരത്തിലുള്ള ഒത്തു ചേരലുകൾക്കും അഞ്ചിലധികം
പേർ ഉണ്ടാകാൻ പാടില്ല. ക്ലബ്, വായനശാല, സുഹൃത്തുക്കളുടെ വീട്ടിലെ ഒത്തുചേരൽ ഒന്നും പാടില്ലെന്നും മുഖ്യന്ത്രി അറിയിച്ചു.
നിത്യോപയോഗ സാധനങ്ങൾക്കുള്ള കടകൾ രാവിലെ ഏഴുമണി മുതൽ അഞ്ചുമണി വരെ തുറന്നു പ്രവർത്തിക്കും.
അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാം. എന്നാൽ അത് ദുരുപയോഗം ചെയ്യരുത്. സത്യവാങ്മൂലത്തിൽ പറഞ്ഞതു പോലെയല്ല യാത്രയെങ്കിൽ നടപടി ഉണ്ടാകും.
കവലകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. പൊലീസ് നടപടി ശക്തമാക്കും. വിനോദത്തിനും ആർഭാടത്തിനുമുള്ള ഒരു
കടയും തുറക്കില്ല. സാഹചര്യം മുതലെടുക്കാൻ ആരും ശ്രമിക്കരുത്. വില കൂട്ടിക്കളയാം എന്ന് കരുതരുത്. പൂഴ്ത്തി വെയ്പും പാടില്ല. പരിശോധന ശക്തമാക്കുമെന്നും ധാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സർവീസുമായി ബന്ധപ്പെട്ട് ജോലിക്കെത്തുന്നവർക്ക് പാസ് നൽകും. മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും ഐഡന്റിറ്റി കാർഡ് ഉപയോഗിക്കാം. കൊറിയർ സർവീസ് വിലക്കുന്നുവെന്ന ഭീതി പരക്കുന്നുണ്ട്. അത് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോഡ് എം എൽ എമാരുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈൻ എന്നാൽ വീട്ടിൽ കഴിയുക എന്നല്ല വീട്ടിലെ റൂമിൽ കഴിയുക എന്നതാണെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡിലെ കൂലിപ്പണിക്കാർ, ഭിന്നശേഷിക്കാർ, വൃദ്ധജനങ്ങൾ എന്നിവരെക്കുറിച്ച് വാർഡ്തല സമിതി കണ്ടെത്തണം
ഇവർക്ക് ഭക്ഷണവും മരുന്നും എത്തിക്കണം. വീടില്ലാത്തവർക്ക്
കിടന്നുറങ്ങാനും ഭക്ഷണത്തിനുമുള്ള സൗകര്യം വേണം.
തദ്ദേശസ്ഥാപനങ്ങൾ അവരെ പാർപ്പിച്ച് ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസൊലേഷനിൽ കഴിയുന്നവർക്ക് കൗൺസിലിംഗ് നൽകും.
ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് എല്ലാ സഹായവും ചെയ്യും. ഇതൊരു മഹാമാരിയാണ്. ആരോഗ്യ പ്രവർത്തകരെ ഒരു നിമിഷമെങ്കിലും നാം ഓർക്കണം. നമ്മുടെ ചെറിയ അശ്രദ്ധ. അവർക്ക് വലിയ ആഘാതമാകും. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക്
വീട്ടിലേക്ക് പോകാനുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങൾ ഒരുക്കും. ഭക്ഷണത്തിന് റസ്റ്റോറന്റുകളെ ആശ്രയിക്കുന്നവർക്ക്
സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രിയിൽ കഴിയുന്ന സഹായികളില്ലാത്തവർക്ക് വോളണ്ടിയർമാരെ അനുവദിക്കും. സന്നദ്ധസേവനത്തിന്
തയ്യാറായി യുവാക്കൾ രംഗത്തെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19