Covid | കെ മുരളീധരന്‍ എംപിക്ക് കോവിഡ് പരിശോധന നടത്താൻ കളക്ടറുടെ നിർദ്ദേശം

കോവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ എം.പി പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ കളക്ടർ ആവശ്യപ്പെട്ടത്.

K Muraleedharan

K Muraleedharan

  • Share this:
    കോഴിക്കോട്: കെ മുരളീധരന്‍ എം.പിക്ക് കോവിഡ് പരിശോധന നടത്തണമെന്ന്‌ കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ എം.പി പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ കളക്ടർ ആവശ്യപ്പെട്ടത്.

    കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വിവാഹ ചടങ്ങുകൾ കണ്ണൂരിലെ വീട്ടില്‍വച്ചായിരുന്നു. ഇവിടെ നടന്ന  ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
    TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[PHOTOS]എൻ.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള സിസി ടിവി ദൃ‌ശ്യങ്ങൾ[NEWS]
    വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.
    Published by:Aneesh Anirudhan
    First published:
    )}