പത്തനംതിട്ടയില്‍ കോവിഡിനെ പിടിച്ചുകെട്ടിയ ആപ്പിനു പിന്നിലെ മിടുക്കരാര്?

Mobile app to track Covid 19 | കോവിഡ് നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ഉദ്യോഗസ്ഥരെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതും വിവരകൈമാറ്റം വേഗത്തിലാക്കുന്നതും കോമ്പാറ്റ്( COM-BAT) )എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ്.

Arun BS | news18-malayalam
Updated: March 17, 2020, 5:17 PM IST
പത്തനംതിട്ടയില്‍ കോവിഡിനെ പിടിച്ചുകെട്ടിയ ആപ്പിനു പിന്നിലെ മിടുക്കരാര്?
corona
  • Share this:
പത്തനംതിട്ട: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കി തിരുവല്ല മാക്ഫാസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ഉദ്യോഗസ്ഥരെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതും വിവരകൈമാറ്റം വേഗത്തിലാക്കുന്നതും ഇവർ വികസിപ്പിച്ച കോമ്പാറ്റ്( COM-BAT) )എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ്.

കോവിഡ് 19 കേസുകള്‍ പൊട്ടിപ്പുറപ്പെടത്തോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിയന്ത്രണ പദ്ധതികള്‍ക്കാണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേളേജും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐ.ടി മിഷനും ഒന്നിച്ചു. നാലു ദിവസത്തിനുള്ളില്‍ ആപ്ലിക്കേഷന്‍ തയ്യാര്‍. ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുടെയും ഫെയ്‌സ്ബുക്ക് പേജിലും നേരിട്ട് എത്താന്‍ സാധിക്കും.

You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]COVID 19 | കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ ക്വാറന്റീനിൽ [NEWS]കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി [PHOTOS]
ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  16 ടീമുകളിലെ അംഗങ്ങള്‍ക്കും നേരിട്ട് വിവരങ്ങള്‍ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും. അഡ്മിന്‍ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 സംഘത്തിലുമുള്ളവരുടെ മൊബൈല്‍ നമ്പരുകളും ഇതിലുണ്ട്. ആപ്പില്‍ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ചെറിയാന്‍ ജെ.കോട്ടയില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീപ് ബി. ചന്ദ്രമന,പ്രോജക്ട് ലീഡര്‍ പവിന്‍രാജ് തടത്തില്‍, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്,  സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ ജെയ്‌മോന്‍ ജെയിംസ്, ഡെവലപ്‌മെന്റ് ഓഫീസര്‍ സി.സജി പ്രൊജക്ട് ഡെവലപ്പിംഗ് മാനേജര്‍ അജയ് കുര്യന്‍ തുടങ്ങിയവരുടെ പ്രയത്‌നത്തിലാണ് കോമ്പാറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.
First published: March 17, 2020, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading