COVID 19| കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്

lockdown

lockdown

  • Share this:
    കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ നിയന്ത്രണം തുടരാനാണ് തീരുമാനം.

    മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.
    TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]

    ജില്ലയിലെ മലയോര മേഖലകളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളില്‍ പോലും രോഗം പടരുകയാണ്. 14 പഞ്ചായത്തുകളും കോര്‍പ്പറേഷന്‍ പരിധിയിലെ 20ഓളം വാര്‍ഡുകളും ഇതിനോടകം കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:user_49
    First published:
    )}