• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| എറണാകുളത്ത് ആശങ്ക ഉയർത്തി സമ്പർക്ക രോഗവ്യാപനം; കുമ്പളങ്ങിയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ

COVID 19| എറണാകുളത്ത് ആശങ്ക ഉയർത്തി സമ്പർക്ക രോഗവ്യാപനം; കുമ്പളങ്ങിയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ

കുമ്പളങ്ങിയിൽ ഓഗസ്റ്റ് 31 വരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കും

covid

covid

  • Share this:
    കൊച്ചി: എറണാകുളത്തു വീണ്ടും സമ്പർക്കത്തിലൂടെ ഉള്ള രോഗവ്യാപനം കൂടുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ റിപ്പോർട്ട് ചെയ്ത 133 കേസുകളിൽ 128 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗം ഉണ്ടായത്. പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുകയാണ്. കസ്റ്ററിൽ ഉൾപ്പെടുത്തിയ ഫോർട്ട് കൊച്ചിയിൽ രോഗവ്യാപനം കൂടുന്നു. ഈ പ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

    സമീപപ്രദേശങ്ങളായ കുമ്പളങ്ങി മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലും കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കുമ്പളങ്ങിയിൽ ഓഗസ്റ്റ് 31 വരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കും. ആശുപത്രികൾ മെഡിക്കൽ ഷോപ്പുകൾ എന്നിവയെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കും. തീരദേശ മേഖലയായ ചെല്ലാനത്തും കേസുകൾ കൂടുന്നു.
    TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 880 പേർ രോഗമുക്തി നേടി [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
    ചെല്ലാനം പഞ്ചായത്തിൽ 7,8 വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. നെല്ലിക്കുഴി പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞദിവസം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചേന്ദമംഗലത്തെ കൂടി പുതുതായി ഹോട്ട്സ്പോട്ട് ഉൾപ്പെടുത്തി. ആലുവയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗവ്യാപനം കുറഞ്ഞതായും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
    Published by:user_49
    First published: