തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. എന്നാൽ ചരക്ക് വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്.
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെയും.
TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്ചയും തുടരും. പുലർച്ച അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പൊലീസിെൻറ പാസ് വാങ്ങണം.
സമ്പൂർണ ലോക് ഡൗൺ കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.