• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മലയാളികളുടെ മടക്കം: കർണാടകയില്‍ നിന്നും കോണ്‍ഗ്രസിന്റെ ബസ് സര്‍വീസ്; ഒരുക്കിയത് ഡി കെ ശിവകുമാർ

മലയാളികളുടെ മടക്കം: കർണാടകയില്‍ നിന്നും കോണ്‍ഗ്രസിന്റെ ബസ് സര്‍വീസ്; ഒരുക്കിയത് ഡി കെ ശിവകുമാർ

കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഡി കെ ശിവകുമാർ

ഡി കെ ശിവകുമാർ

  • Share this:
    ലോക്ക് ഡൗണിനെ തുടര്‍ന്ന് കർണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

    കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്.

    ബസ് സർവീസുമായി ബന്ധപ്പെട്ട് കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍ എ ഹാരിസ് എംഎല്‍എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കർണാടക-കേരള സര്‍ക്കാരുകളുടെ പാസ്സുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും.

    TRENDING:ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ദോഹയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും
    [NEWS]
    വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം [NEWS]ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ; 'ഫോറൻസിക്' സിനിമയിൽ പരാമർശിക്കുന്ന കുട്ടി കെട്ടുകഥയല്ല [NEWS]

    സഹായം ആവശ്യമുള്ളവര്‍ എന്‍.എ.ഹാരിസ് എംഎല്‍എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com എന്ന ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണമെന്നും മുല്ലപ്പള്ളി അറിയിച്ചു.



    Published by:Rajesh V
    First published: