ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിലാണു ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി അടുത്ത ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ആസാദ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മോത്തിലാൽ വോറ, അഭിഷേക് സിംഗ്വി എന്നിവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സിംഗ്വി സുഖം പ്രാപിച്ചെങ്കിലും മറ്റ് നേതാക്കൾ ഇപ്പോഴും ചികിത്സയിലാണ്.
രാജ്യത്തെ മുതിർന്ന പല നേതാക്കൾക്കും കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ കോവിഡ് ബാധിച്ചിരുന്നു. വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രൽഹാദ് പട്ടേൽ എന്നിവരെല്ലാം വൈറസ് ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവർക്കും രോഗം ഭേദമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19