നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Unlock 1.0 Kerala | ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ പ്രവേശനം; സർക്കാരിൻ്റെ മാത്രം തീരുമാനമോ?

    Unlock 1.0 Kerala | ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ പ്രവേശനം; സർക്കാരിൻ്റെ മാത്രം തീരുമാനമോ?

    ലോക്ക് ഡൗൺ കാലഘട്ടത്തിൽ  ആരാധനാലയങ്ങൾ തുറന്നു കൊടുക്കണമെന്ന ആവശ്യമായിരുന്നു ഉയർന്നത്. എന്നാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇപ്പോൾ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല എന്ന നിലപാടിനാണ് പ്രാമുഖ്യം.

    പത്മനാഭസ്വാമി ക്ഷേത്രം

    പത്മനാഭസ്വാമി ക്ഷേത്രം

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് തുറന്നു കൊടുക്കരുതെന്ന് ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും. ഇപ്പോൾ പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിൽ സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. ക്ഷേത്രങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്തു ഹിന്ദു ഐക്യവേദി രംഗത്തുവന്നു. പിന്നാലെ പല പ്രമുഖ ക്ഷേത്രങ്ങളും നാളെമുതൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ട എന്ന നിലപാട് എടുത്തു. എന്നാൽ, ദേവസ്വം ബോർഡ് പ്രവേശനം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.

    ലോക്ക്ഡൗൺ കാലഘട്ടത്തിൽ ആരാധനാലയങ്ങൾ തുറന്നു കൊടുക്കണമെന്ന ആവശ്യമായിരുന്നു ഉയർന്നത്. എന്നാൽ, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇപ്പോൾ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല എന്ന നിലപാടിനാണ് പ്രാമുഖ്യം. വിശ്വാസികൾക്ക് ക്ഷേത്രം ഇപ്പോൾ തുറന്നു കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വരുമാനം കൊണ്ടുവരാനുള്ള സാമ്പത്തിക താൽപര്യം മാത്രമാണ് സർക്കാരിന് പിന്നിലെന്നാണ് ആരോപണം. രോഗവ്യാപനം ഉണ്ടായാൽ, ക്ഷേത്രങ്ങളെ പഴിചാരാൻ ഉള്ള ഗൂഢലക്ഷ്യം ഉണ്ടെന്ന ആരോപണങ്ങളും ഹൈന്ദവസംഘടനകൾ മുന്നോട്ടു വെക്കുന്നു. ചുരുക്കത്തിൽ ക്ഷേത്രങ്ങളിൽ വിശ്വാസികളെ നാളെ എത്തിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന ആവശ്യമാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും ഉയർത്തുന്നത്.

    You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

    പ്രവേശനമില്ല എന്ന് കൂടുതൽ ക്ഷേത്രങ്ങൾ

    സർക്കാർ ഇളവ് നൽകിയാലും വിശ്വാസികളെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പ്രമുഖ ക്ഷേത്രങ്ങൾ. ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും കീഴിലുള്ള ക്ഷേത്രങ്ങളിൽ നാളെമുതൽ പ്രവേശനം ഉണ്ടാവില്ല. പത്മനാഭസ്വാമി ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, സാമൂതിരി ട്രസ്റ്റിനു കീഴിലുള്ള നാല്പതോളം ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. എൻഎസ്എസിന് കീഴിലുള്ള ക്ഷേത്രങ്ങളും  ഇപ്പോൾ വിശ്വാസികളെ പ്രവേശിപ്പിക്കാൻ തയ്യാറല്ല.

    തീരുമാനത്തിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ്

    ക്ഷേത്രങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ദേവസ്വംബോർഡിലെ സമ്മർദ്ദം മൂലമാണെന്നാണ് ആരോപണം. എന്നാൽ വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ക്ഷേത്രങ്ങൾ തുറന്നു നൽകുന്നത് എന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. സർക്കാരിന്റെ തീരുമാനത്തിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. നിയന്ത്രിത സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കുന്നത് ദേവസ്വം ബോർഡിന് സാമ്പത്തികനഷ്ടം ഉണ്ടാക്കും. ഇത് പരിഗണിക്കാതെ, വിശ്വാസികളുടെ താൽപര്യം മുൻനിർത്തിയാണ് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനമെന്നാണ് ദേവസ്വംബോർഡിന്റെ വിശദീകരണം.

    പ്രവേശനം അനുവദിച്ചത് സർക്കാരിന്റെ മാത്രം തീരുമാനമോ?

    ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചത് സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനമാണോ? ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് കാര്യമായ പങ്കില്ല എന്നതാണ് വസ്തുത. ആരാധനാലയങ്ങൾ പൂർണതോതിൽ തുറക്കുന്നത് രോഗവ്യാപനം ഉണ്ടാകുമെന്ന നിലപാട് തന്നെയായിരുന്നു തുടക്കംമുതൽ സർക്കാരിനും ആരോഗ്യവകുപ്പിനും. പക്ഷേ, മതനേതാക്കളിൽ നിന്ന് മാത്രമല്ല പ്രതിപക്ഷത്തു നിന്നും ആരാധനാലയങ്ങൾ തുറക്കണമെന്ന സമ്മർദ്ദം സർക്കാരിന് മുന്നിൽ ഉണ്ടായി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ തുടർച്ചയായി കേരളത്തിൽ തീരുമാനം എടുക്കുന്നതിനു മുമ്പായി, മത നേതാക്കളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായി. കേന്ദ്രസർക്കാർ ഇളവ് നൽകിയതിനു ശേഷവും സംസ്ഥാനത്ത് പ്രവേശനം അനുവദിച്ചില്ലെങ്കിൽ ഉണ്ടാകുമായിരുന്ന രാഷ്ട്രീയവിവാദമാണ് സർക്കാർ ഒഴിവാക്കിയത്.

    Published by:Chandrakanth viswanath
    First published:
    )}